ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ ഗണ്ഡേ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി

APRIL 25, 2024, 7:55 PM

റാഞ്ചി: ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറനെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ഗണ്ഡേ നിയമസഭാ സീറ്റില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും. ജാര്‍ഖണ്ഡിലെ ഇന്ത്യ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ജെഎംഎം, ജംഷഡ്പൂര്‍ ലോക്‌സഭാ സീറ്റില്‍ സമീര്‍ മൊഹന്തിയുടെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചു.

ജെഎംഎം എംഎല്‍എ സര്‍ഫറാസ് അഹമ്മദിന്റെ രാജിയെ തുടര്‍ന്ന് ഒഴിവുവന്ന ഗണ്ഡേയിലെ ഉപതിരഞ്ഞെടുപ്പ് മെയ് 20ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കും.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എംടെക്കും എംബിഎയും യോഗ്യതയുള്ള വീട്ടമ്മയായ കല്‍പ്പന സോറന്‍ ബിജെപിക്കെതിരെ രൂക്ഷമായ പ്രസംഗങ്ങളുമായി രംഗത്തെത്തിയത്.

vachakam
vachakam
vachakam

ഹേമന്ത് സോറന്റെ രാജിയെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കല്‍പ്പനയെ മുമ്പ് പരിഗണിച്ചിരുന്നുവെങ്കിലും ഷിബു സോറന്റെ മൂത്ത മരുമകള്‍ സീത സോറനില്‍ നിന്ന് എതിര്‍പ്പ് നേരിട്ടു. ഇതോടെ ചംപട് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam