ബൈക്കപകടത്തിൽ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ചു സുഹൃത്ത്; 17കാരന് ദാരുണാന്ത്യം

MAY 5, 2024, 10:49 AM

പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ ആളെ സഹയാത്രികൻ വഴിയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം ഉണ്ടായത്. 

അപകടത്തില്‍ പരിക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ സുധീഷിന്റെ തലക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സുധീഷിനെ സഹദ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 9.15 നാണ് സംഭവം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പൊലീസ് കേസെടുത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam