കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി ഓഫീസിന് കേടുപാടുകൾ വരുത്തിയ സംഭവത്തിൽ ഉൾപ്പെട്ട 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.
കോഴിക്കോട് പന്തീരങ്കാവ് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പ്രതികൾ കെഎസ്ഇബി പന്തിരങ്കാവ് സെക്ഷൻ ഓഫീസിൽ അതിക്രമിച്ച് കയറിയത്.
പന്തീരാങ്കാവ്, അത്താണി, മണക്കടവ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഒരു സംഘം ആളുകൾ ഓഫീസിലെത്തി ബഹളം വയ്ക്കുകയായിരുന്നു.
കെഎസ്ഇബി ഓഫീസിൻ്റെ ബോർഡ് തകർക്കുകയും അവിടെയുണ്ടായിരുന്ന ഓവർസിയറെ അധിക്ഷേപിക്കുകയും ചെയ്തതായി ജീവനക്കാർ പോലീസിൽ പരാതി നൽകിയിരുന്നു.
സ്ഥാപനത്തിൻ്റെ ഗ്രില്ലുകൾ അടച്ചിരുന്നതിനാൽ ഓവർസിയർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും ജീവനക്കാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്