400 പ്ലസ് സീറ്റുകളെന്നത് ബിജെപിയുടെ തമാശ; 200 പ്ലസ് പോലും ബുദ്ധിമുട്ടാകുമെന്ന് ശശി തരൂര്‍

MAY 2, 2024, 2:49 PM

ന്യൂഡെല്‍ഹി: ഇത്തവണ 400 പ്ലസ് സീറ്റുകള്‍ എന്ന ബിജെപിയുടെ അവകാശവാദം തമാശയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 300 പ്ലസ് സീറ്റുകള്‍ എന്നത് തന്നെ അസാധ്യമാണ്, 200 പ്ലസ് പോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയായേക്കാമെന്ന് തരൂര്‍ പറഞ്ഞു ഭരണകക്ഷിയുടെ തോല്‍വി മുന്‍കൂട്ടി കണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ വോട്ടെടുപ്പിനു ശേഷം ഡെല്‍ഹിയിലെ വസതിയില്‍ തിരിച്ചെത്തിയ തരൂര്‍ പിടിഐക്കനുവദിച്ച അഭിമുഖത്തിലാണ് ബിജെപിയുടെ തകര്‍ച്ച പ്രവചിച്ചത്.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയുടെ അക്കൗണ്ട് ശൂന്യമായിരിക്കുമെന്നും ദക്ഷിണേന്ത്യയില്‍ 2019 ലെ പ്രകടനത്തേക്കാള്‍ മോശമായ പ്രകടനമായിരിക്കും കാഴ്ചവെക്കുകയെന്നും തരൂര്‍ അവകാശപ്പെട്ടു. തിരുവനന്തപുരത്തെ ത്രികോണ മത്സരത്തില്‍ 'വളരെ സുഖകരമായ വിജയമാണ്' തരൂര്‍ പ്രതീക്ഷിക്കുന്നത്. 

''ഇതുവരെ 190 സീറ്റുകളില്‍ വോട്ടെടുപ്പ് നടന്നു. എന്റെ വൃത്തങ്ങളില്‍ നിന്ന് ഞങ്ങളുടെ പക്ഷത്തിന് വളരെ അനുകൂലമാണ് ഇതുവരെ കാര്യങ്ങളെന്ന വിവരം ലഭിച്ചു. അതിശക്തമായ ഒരു തരംഗമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല, പക്ഷേ സര്‍ക്കാരിന് അനുകൂലമായി തീര്‍ച്ചയായും ഒന്നുമില്ല,' തരൂര്‍ പറഞ്ഞു.

vachakam
vachakam
vachakam

ഇപ്പോഴത്തെ തിരഞ്ഞെടുപ്പും 2014 ലും 2019 ലെ തെരഞ്ഞെടുപ്പുകളും തമ്മിലുള്ള വ്യത്യാസം, ബിജെപി വോട്ടര്‍മാരുടെ പ്രധാന വികാരമായി നിസ്സംഗതയും ഉത്സാഹക്കുറവും മാറിയെന്നതാണെന്ന് ശശി തരൂര്‍ അവകാശപ്പെട്ടു. 

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുവരെ വോട്ട് ചെയ്ത പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന് ശുഭാപ്തിവിശ്വാസമുണ്ട്. 'ബിജെപി-എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ ഇപ്പോള്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് ഞാന്‍ പറയും. ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്നത് മുന്‍കൂട്ടി കാണുന്നു,' തരൂര്‍ പറഞ്ഞു.

2019 ല്‍ ആറ് സംസ്ഥാനങ്ങളില്‍ ബിജെപി എല്ലാ സീറ്റിലും വിജയിച്ചപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും രണ്ട് സംസ്ഥാനങ്ങളില്‍ രണ്ട് സീറ്റുകളൊഴികെ മറ്റെല്ലാ സീറ്റുകളും നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വീണ്ടും ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

'ഹരിയാനയില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല, സര്‍വേകള്‍ സൂചിപ്പിക്കുന്നത് ഇത്തവണ അഞ്ച്-ഏഴ് സീറ്റുകളാണ്,' തരൂര്‍ പറഞ്ഞു. ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ സംസ്ഥാനങ്ങളിലും അവര്‍ക്ക് കുറച്ച് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ വിരലിലെണ്ണാവുന്ന സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു, അവയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടും, കര്‍ണാടകയില്‍ ബിജെപിയുടെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും തരൂര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam