ഉപയോഗം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലയ്ക്കും, നാടാകെ ഇരുട്ടിലാകും; മുന്നറിയിപ്പുമായി കെഎസ്‌ഇബി

MAY 5, 2024, 9:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും  മൂലം വൈദ്യുതി മേഖലയിലെ താറുമാറായ സാഹചര്യം പരിഹരിക്കാനും സംസ്ഥാനത്തുടനീളം സ്ഥിതിഗതികൾ ഏകോപിപ്പിക്കാനും കെഎസ്ഇബി പ്രത്യേക കൺട്രോൾ റൂം സംവിധാനം ഏർപ്പെടുത്തി.

ഫീഡറുകളിലെ അമിതഭാരം, സബ്‌സ്റ്റേഷനുകളിലെ ലോഡ് അഡ്ജസ്റ്റ്‌മെൻ്റ്, വിവിധ സ്ഥലങ്ങളിലെ വിവിധ സമയങ്ങളിലെ വൈദ്യുതി ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങൾ ഏകോപിപ്പിക്കാനാണ് കൺട്രോൾ റൂം ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് വിദ്യാഭവനിലാണ് കൺട്രോൾ റൂം സംവിധാനം.

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ- വിതരണ സംവിധാനം ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുക എന്നത് ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. പ്രസരണം, വിതരണം, ലോഡ് ഡെസ്പാച്ച്‌ സെന്റര്‍ എന്നീ മേഖലകളിലെ ഉദ്യോഗസ്ഥന്‍മാരാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. അവശ്യസന്ദര്‍ഭങ്ങളില്‍ തത്സമയം വേണ്ട തീരുമാനമെടുക്കുവാന്‍ കണ്‍ട്രോള്‍ റൂമിന് സാധിക്കുന്നതാണ്.ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാകുന്നതുവരെ കണ്‍ട്രോള്‍ റൂം സംവിധാനം തുടരുന്നതായിരിക്കും.

vachakam
vachakam
vachakam

ഉപയോഗം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലയ്ക്കും

അതിനിടെ വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലച്ച്‌ നാടാകെ ഇരുട്ടിലാകുമെന്ന് കെഎസ്‌ഇബി അറിയിച്ചു. അമിതമായ ഉപയോഗം നിമിത്തം പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിപ്പോകുകയാണ്. ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് ഓട്ടോമേറ്റഡ് ഡിമാന്റ് മാനേജ്‌മെന്റ് സിസ്റ്റം (എഡിഎംഎസ്) സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രിഡിലെ ഉപയോഗം നിശ്ചിത പരിധി കഴിഞ്ഞാല്‍ വൈദ്യുതി സ്വയം നിലയ്ക്കുന്ന സംവിധാനമാണിത്. സംസ്ഥാനത്തെ എല്ലാ സബ്‌സ്റ്റേഷനുകളിലും 33 കെവി, 11 കെവി ഫീഡറുകളിലും ഈ സംവിധാനമുണ്ട്. ലോഡ് ക്രമാതീതമായി വര്‍ധിക്കുന്ന 11 കെവി ഫീഡറുകളില്‍ ഇങ്ങനെ വൈദ്യുതി വിതരണം നിലയ്ക്കും. പിന്നീട് അഞ്ച് മിനിറ്റ് നേരത്തേക്ക് ആ ഫീഡര്‍ ചാര്‍ജ് ചെയ്യാനാകില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam