പാക് ഭീകരാക്രമണങ്ങളോട് യുപിഎ സര്‍ക്കാര്‍ പ്രതികരിക്കാഞ്ഞത് വോട്ട് ബാങ്ക് രാഷ്ട്രീയം മൂലമെന്ന് അമിത് ഷാ

APRIL 23, 2024, 7:15 PM

മുംബൈ: പാകിസ്ഥാന്‍ നടത്തുന്ന ഭീകരാക്രമണങ്ങളോട് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ബോധപൂര്‍വം പ്രതികരിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉറിയിലെയും പുല്‍വാമയിലെയും ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കും വ്യോമാക്രമണവും നടത്തിയെന്ന് മഹാരാഷ്ട്രയിലെ അകോലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാഞ്ഞതെന്നും അമിത് ഷാ ആരോപിച്ചു. സോണിയ-മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ദിവസവും പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍, വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യയെ ആക്രമിച്ച ഭീകരരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിച്ചതായി ഷാ അവകാശപ്പെട്ടു.

vachakam
vachakam
vachakam

'ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും പുല്‍വാമ ഉറി ആക്രമണം നടക്കുകയും ചെയ്തപ്പോള്‍, 10 ദിവസത്തിനുള്ളില്‍, പ്രധാനമന്ത്രി മോദി സര്‍ജിക്കല്‍, വ്യോമാക്രമണം നടത്തി ഭീകരരെ ഇല്ലാതാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ നിന്ന് നക്സലിസം ഇല്ലാതാക്കി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ ഭരണകാലത്ത് രണ്ട് തവണ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ ആക്രമിച്ചെന്ന് ഷാ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam