കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകളില്‍ പോലും മത്സരിക്കാത്ത പാര്‍ട്ടി: കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

APRIL 30, 2024, 3:35 PM

മുംബൈ: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകളില്‍ പോലും മത്സരിക്കാത്ത പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ നടത്തിയ റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ പരിഹാസം. 

'ലോകസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ മിനിമം സീറ്റുകളില്‍ പോലും മത്സരിക്കാത്ത' പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്ന് മല്‍ഷിറാസില്‍ നടത്തിയ റാലിയില്‍ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. മുന്നൂറോളം സീറ്റുകളിലാണ് ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. 

vachakam
vachakam
vachakam

മുന്‍ കൃഷ്ടിമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാറിനെതിരെയും മോദി വിമര്‍ശനമുന്നയിച്ചു. 'മഹാരാഷ്ട്രയിലെ ഒരു വലിയ നേതാവ് കേന്ദ്ര കൃഷി മന്ത്രിയായിരുന്നപ്പോള്‍ കര്‍ഷകര്‍ തങ്ങളുടെ കുടിശ്ശികയ്ക്കായി കരിമ്പ് കമ്മീഷന്‍ നല്‍കാറുണ്ടായിരുന്നു,'' മോദി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam