ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം മുസ്ലീങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ അനുവദിക്കില്ല: മോദി

MAY 1, 2024, 1:59 AM

ഹൈദരാബാദ്: പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവയുടെ ചിലവില്‍ മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ തനിക്ക് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ മേദക് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അപമാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'അവര്‍ (കോണ്‍ഗ്രസ്) പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ആളുകളാണ്, അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നു, അവര്‍ ഇവിഎമ്മിനെ ചോദ്യം ചെയ്യുന്നു, ഇപ്പോള്‍ അവരുടെ വോട്ട് ബാങ്കിന് വേണ്ടി അവര്‍ ഭരണഘടനയെ അപമാനിക്കുന്നു... ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ, ദലിതര്‍, എസ്സി, എസ്ടി, ഒബിസി എന്നിവര്‍ക്കുള്ള സംവരണം മതത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്ക് നല്‍കാന്‍ ഞാന്‍ അവരെ അനുവദിക്കില്ല, ''പ്രധാനമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

തന്റെ മൂന്നാം ഭരണത്തില്‍ ഭരണഘടനയുടെ 75 വര്‍ഷം വിപുലമായി ആഘോഷിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അനന്തരാവകാശ നികുതി കൊണ്ടുവരുമെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. 'പാരമ്പര്യമായി (മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്നത്) ലഭിക്കുന്ന സ്വത്തില്‍ പകുതി-55 ശതമാനത്തിലധികം നികുതിയായി ഈടാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു, ''അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam