ജനപ്രിയ ടെലിവിഷന്‍ താരം രൂപാലി ഗാംഗുലി ബിജെപിയില്‍

MAY 1, 2024, 1:18 PM

ന്യൂഡെല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. സാരാഭായ് വേഴ്‌സസ് സാരാഭായ്, അനുപമ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഡെല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടി അംഗത്വം എടുത്തത്. പാര്‍ട്ടി നേതാക്കളായ വിനോദ് താവ്ഡെ, അനില്‍ ബലൂനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

'വികസനത്തിന്റെ ഈ 'മഹായാഗം' കാണുമ്പോള്‍, ഞാനും ഇതില്‍ പങ്കാളിയാകണമെന്ന് തോന്നുന്നു,' എന്ന് 47 കാരിയായ രൂപാലി സാമൂഹ്യ മാധ്യമ പോസ്റ്റില്‍ കുറിച്ചു.

മാര്‍ച്ച് മാസത്തില്‍ രൂപാലി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച ദിവസം എന്നായിരുന്നു മോദിയെ കണ്ടശേഷം അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. 

vachakam
vachakam
vachakam

രൂപാലിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ല. അഭിനേതാക്കളായ കങ്കണ റണാവത്ത്, ഹേമ മാലിനി, രാമായണത്തില്‍ ശ്രീരാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ തുടങ്ങിയവര്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കായി മല്‍സരിക്കുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam