44 വര്‍ഷത്തിനിടെ താനോ പിതാവോ മല്‍സരിക്കാത്ത തെരഞ്ഞെടുപ്പ്: മിലിന്ദ് ദേവ്‌റയുടെ ദുഃഖം!

MAY 1, 2024, 1:53 PM

മുംബൈ: 20 വര്‍ഷത്തിനിടെ താന്‍ മല്‍സരിക്കാത്ത ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണിതെന്ന് രാജ്യസഭാ എംപി മിലിന്ദ് ദേവ്‌റ. കോണ്‍ഗ്രസില്‍ നിന്ന് ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ എത്തിയ മിലിന്ദിന് ഇത്തവണ പാര്‍ട്ടി ലോക്‌സഭാ സീറ്റ് നല്‍കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കും വേണ്ടി പ്രചാരണം നടത്താന്‍ താന്‍  കാത്തിരിക്കുകയാണെന്ന്  മിലിന്ദ് ദേവ്റ പറഞ്ഞു. 

'20 വര്‍ഷത്തിന് ശേഷം ആദ്യമായി ഞാന്‍ ഒരു ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഒപ്പം, 44 വര്‍ഷത്തിന് ശേഷം ആദ്യമായി, എന്റെ അച്ഛനോ ഞാനോ ദക്ഷിണ മുംബൈയില്‍ ബാലറ്റ് പെട്ടിയില്‍ ഉണ്ടാകില്ല,' മിലിന്ദ് കുറിച്ചു. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുരളി ദേവ്‌റയും പിന്നീട് മകന്‍ മിലിന്ദും തുടര്‍ച്ചയായി വിജയിച്ചു പോന്ന സീറ്റായിരുന്നു ദക്ഷിണ മുംബൈ.

2004ലും 2009ലും മിലിന്ദ് ദേവ്റയായിരുന്നു ദക്ഷിണ മുംബൈയില്‍ നിന്നുള്ള എംപി. അഞ്ചാം ഘട്ടത്തില്‍ മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ശിവസേന ഷിന്‍ഡെ പക്ഷം, പാര്‍ട്ടി എംഎല്‍എ യാമിനി ജാദവിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 

vachakam
vachakam
vachakam

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (ബിഎംസി) മുന്‍ കോര്‍പ്പറേറ്ററും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ യശ്വന്ത് ജാദവിന്റെ ഭാര്യ യാമിനി ജാദവ് മൂന്നാം തവണയും ജനവിധി തേടുന്ന ദക്ഷിണ മുംബൈയില്‍ നിന്നുള്ള സിറ്റിംഗ് എംപിയായ ശിവസേനയുടെ (യുബിടി) അരവിന്ദ് സാവന്തിനെയാണ് നേരിടുക. 

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ അരവിന്ദ് സാവന്ത് 1 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മിലിന്ദ് ദേവ്‌റയെ തോല്‍പ്പിച്ചത്. സാവന്തിന് 4,21,937 വോട്ടുകളും മിലിന്ദിന് 3,21,870 വോട്ടുകളുമാണ് ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam