ഇഞ്ചുറിടൈമിലെ മൂന്നുഗോളുകൾക്ക് എഫ്‌സി ഗോവയെ തോൽപ്പിച്ച് മുംബൈ സിറ്റി

APRIL 26, 2024, 3:56 PM

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയെ ഇഞ്ചുറി ടൈമിൽ നേടിയ ആവേശകരമായ മൂന്നു ഗോളുകളടെ ബലത്തിൽ മുംബൈ സിറ്റിക്ക് മികച്ച ജയം. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന എഫ്‌സി ഗോവയുമായുള്ള മത്സരത്തിൽ 3-2ന്റെ വിജയമാണ് മുംബൈ സിറ്റി നേടിയത്.
പതിനാറാം മിനിറ്റിൽ ബോറിസ് സിംഗിന്റെ ഗോളിലാണ് ഗോവ ലീഡെടുത്തത്. മുഹമ്മദ് യാസിറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോവയുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ 56 മിനിട്ടിൽ ബ്രൻഡൺ ഫെർണാണ്ടസിന്റെ ഒരു ലോങ്ങ് റേഞ്ചർ ഗോവയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ രണ്ടു ഗോളുകൾ ഗോവയുടെ വിജയം ഉറപ്പിച്ചു എന്ന് കരുതിയപ്പോഴാണ് മുബൈയുടെ മികച്ച പ്രകടനം. 90-ാം മിനുട്ടിൽ ചാങ്‌തെയിലൂടെ മുംബൈ സിറ്റിയുടെ ആദ്യ ഗോൾ വന്നത്. 91-ാം മിനുട്ടിൽ വിക്രം പ്രതാപിലൂടെ സമനില ഗോളും.

ഇഞ്ചുറി ടൈമിലെ ആദ്യ 2 മിനിറ്റിൽ തന്നെ രണ്ട് ഗോളുകളടിച്ച് സമനില നേടി. എന്നാൽ കൂടുതൽ ആവേശകരമായി ഫൈനൽ വിസിലിനു മുമ്പ് ചാങ്‌തെ വീണ്ടും ഗോളടിച്ചു. 3-2നു മുംബൈ മുന്നിൽ. ഇനി രണ്ടാം പാദ സെമിഫൈനൽ മുംബൈയിൽ വെച്ച് നടക്കും. ഏപ്രിൽ 29നാകും മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam