മേജർ ലീഗ് സോക്കർ പ്ലെയർ ഓഫ് ദി മന്തായി ലയണൽ മെസ്സി

MAY 4, 2024, 7:47 PM

ഇന്റർ മയാമിയുടെ ഫോർവേഡ് ലയണൽ മെസ്സി 2024 ഏപ്രിലിലെ മേജർ ലീഗ് സോക്കർ (MLS) പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ കഴിഞ്ഞ മാസം വെറും നാല് മത്സരങ്ങളും 315 മിനിറ്റും കൊണ്ട്, അർജന്റീനിയൻ താരമായ മെസി 10 ഗോൾ സംഭാവന ചെയ്തിരുന്നു. അതിൽ ആറ് ഗോളുകളും നാല് അസിസ്റ്റുകളുമാണ് മെസ്സി നേടിയത്. മെസ്സിയുടെ മികവിൽ ഇന്റർ മയാമി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോളും ഒരു അസിസ്റ്റും മെസ്സി നൽകിയിരുന്നു. 2024 സീസണിലെ തന്റെ ആദ്യ ഏഴ് മത്സരങ്ങളിൽ, മെസ്സി 16 ഗോളുകൾ ടീമിന് സംഭാവന ചെയ്തിട്ടുണ്ട്. ഒമ്പത് ഗോളുകളും ഏഴ് അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു.

vachakam
vachakam
vachakam

ഈ സീസണിൽ മേജർ ലീഗ് സോക്കർ പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്റർ മയാമി താരമാണ് മെസ്സി. ഇന്റർ മയാമി ടീമിലെ സഹതാരം ലൂയിസ് സുവാരസും മേജർ ലീഗ് സോക്കർ പ്ലെയർ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മെയ് 4 ശനിയാഴ്ച ചേസ് സ്റ്റേഡിയത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിന് എതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam