കുന്നും മലയും കയറിയിറങ്ങി കുതിക്കും; സിക്കിമിലേക്ക് വന്ദേ ഭാരത്

MAY 6, 2024, 2:53 PM

രംഗ്‌പോ: വന്ദേ ഭാരത് സർവീസ് സിക്കിമിലേക്കും നീട്ടാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ പരിഗണനയിൽ. ഈ പുതിയ വന്ദേ ഭാരത് സർവീസ് ഗുവാഹത്തിയും സിക്കിമും തമ്മിലുള്ള ദൂരം 5 മണിക്കൂറായി കുറയ്ക്കും. 

വടക്ക് കിഴക്കൻ മേഖലയിലെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്ന ഈ പാത നിർമ്മിക്കാൻ റെയിൽവേ വളരെയധികം പരിശ്രമിക്കുന്നു. നിരപ്പായ പ്രദേശങ്ങളില്ലാത്ത സിക്കിമിൽ റെയിൽവേ കൊണ്ടുവരുന്നത് ഭഗീരഥ പ്രയത്നമാണ്.

ഇത്രയും കാലം ഇന്ത്യൻ റെയിൽവേയുടെ സാന്നിധ്യമില്ലാത്ത സംസ്ഥാനമായിരുന്നു സിക്കിം. ഇതിന് പിന്നിൽ ഭൂമിശാസ്ത്രപരമായ കാരണങ്ങളുണ്ട്.

vachakam
vachakam
vachakam

സിക്കിമിലെ റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ വികസനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായും സൈനികമായും ഏറെ നിർണായകമാണ്. ചൈനയുമായി ചേർന്നു കിടക്കുന്ന ഈ മേഖലയി‌ലേക്ക് സര്‍ക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നുമുണ്ട്.

അഞ്ച് സ്റ്റേഷനുകളാണ് ഈ വന്ദേഭാരത് പാതയിലുള്ളത്. സിവോക്, റിയാംഗ്, തീസ്ത ബസാർ, മെല്ലി, രംഗ്പോ എന്നിവ. ഇവയിൽ രംഗ്പോ ഒഴികെയുള്ള സ്റ്റേഷനുകളെല്ലാം പശ്ചിമബംഗാളിലാണ് സ്ഥിതി ചെയ്യുന്നത്. 45 കിലോമീറ്റർ വരുന്ന പാതയുടെ മൂന്നര കിലോമീറ്റർ മാത്രമാണ് സിക്കിമിലുള്ളത്. ബാക്കിയെല്ലാം പശ്ചിമബംഗാളിൽ വരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam