വെള്ള വസ്ത്രത്തോട് ഇത്ര പ്രിയമെന്ത്? വെളിപ്പെടുത്തി രാഹുൽ ഗാന്ധി

MAY 6, 2024, 2:46 PM

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ചൂടിലാണ് രാജ്യം. ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാണ്. പാർട്ടികളുടെ പ്രവർത്തന ശൈലി മുതൽ നേതാക്കളുടെ വസ്ത്രധാരണം വരെ ചർച്ചയാകുന്നു.

ഇപ്പോഴിതാ തൻ്റെ വസ്ത്രധാരണശെെലിയെ കുറിച്ച് കോൺഗ്രസ് നേതാവും നെഹ്രു കുടുംബത്തിലെ ഇളമുറക്കാരനുമായ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 

കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 53 -കാരനായ രാഹുൽ ഗാന്ധിയോട് ഖാർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ചർച്ചയ്ക്കുള്ള മൂല കാരണം.

vachakam
vachakam
vachakam

എന്തുകൊണ്ട് എപ്പോഴും വെള്ള ടീ ഷർട്ട് ധരിക്കുന്നുവെന്നായിരുന്നു നേതാക്കളുടെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് രാഹുൽ നൽകിയത്. ‘വെള്ള എന്നത് സുതാര്യതയും ലാളിത്യവുമാണ് സൂചിപ്പിക്കുന്നത്. പിന്നെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. ലാളിത്യാമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നതെന്നായിരുന്നു മറുപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam