യുവേഫ ചാമ്പ്യൻസ് ലീഗ്: സെമിയിലെ ആദ്യപാദത്തിൽ പി.എസ്.ജിയെ തോൽപ്പിച്ച് ഡോർട്ട്മുണ്ട്

MAY 4, 2024, 7:45 PM

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ആദ്യപാദത്തിൽ പി.എസ്.ജിയെ തോൽപ്പിച്ച് ഡോർട്ട്മുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിലെ ആദ്യ പാദത്തിൽ ഡോർട്ട്മുണ്ടിലെ സിഗ്‌നൽ ഇദുന പാർക്കിൽ നടന്ന മത്സരത്തിൽ കരുത്തരായ പി.എസ്.ജി.യെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബൊറൂസിയ ഡോർട്ട്മുണ്ട്. ആദ്യപകുതിയിൽ നിക്ലാസ് ഫുൾക്രഗ് നേടിയ ഗോളാണ് ഡോർട്ട്മുണ്ടിന്റെ ആദ്യപാദ ജയത്തിന് വഴിയൊരുക്കിയത്.

36-ാം മിനിറ്റിലാണ് പി.എസ്.ജി.യുടെ പ്രതീക്ഷ തകർത്ത വിജയഗോൾ പിറന്നത്. ഡോർട്ട്മുണ്ട് താരം ഷ്‌ലോട്ടർബെക്ക് സ്വന്തം പകുതിയിൽനിന്ന് ഉയർത്തി നൽകിയ പാസ് താഴെവീഴും മുൻപേ പിടിച്ചെടുത്ത ഫുൾക്രഗ് സമയം പാഴാക്കാതെ വലയിലെത്തിച്ചു. പന്ത് വലതുകാലിലേക്കെടുത്ത മാത്രയിൽത്തന്നെ ബോക്‌സിനകത്തെത്തിച്ച ശേഷം ഇടങ്കാൽ ഷോട്ടിലായിരുന്നു ഗോൾ കണ്ടെത്തിയത്.

പ്രതിരോധിക്കാൻ ശ്രമിച്ച പി.എസ്.ജി താരങ്ങൾക്ക് തടയാനായില്ല. മത്സരത്തിലുടനീളം പി.എസ്.ജി.യാണ് മികച്ച കളി പുറത്തെടുത്തതെങ്കിലും വിജയം ഡോർട്ട്മുണ്ടിനൊപ്പം നിന്നു. കിലിയൻ എംബാപ്പെയടക്കം കളിച്ചിട്ടും പി.എസ്.ജി.ക്ക് ഗോൾ നേടാനായില്ല. രണ്ടാംപാദ സെമി മേയ് എട്ടിന് നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam