രാജ്യത്ത് ശരിയത്ത് നിയമം നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നതെന്ന് യോഗി ആദിത്യനാഥ്

APRIL 23, 2024, 7:36 PM

ലക്‌നൗ: രാജ്യത്ത് ശരിയത്ത് നിയമം നടപ്പാക്കാനും ജനങ്ങളുടെ സ്വത്ത് ഇഷ്ടക്കാര്‍ക്ക് വീതിക്കാനും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അംറോഹയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ആദിത്യനാഥ് പറഞ്ഞു. 

'വ്യക്തിഗത നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസുകാര്‍ അവരുടെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. അതായത്, മോദി മുത്തലാഖ് സമ്പ്രദായം നിര്‍ത്തിയതിനാല്‍ ശരിയ നിയമം നടപ്പിലാക്കും എന്നാണതിന്റെ അര്‍ത്ഥം,' ആദിത്യനാഥ് പറഞ്ഞു.

ജനങ്ങളുടെ സ്വത്ത് എടുത്ത് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നത്. നിങ്ങളുടെ സ്വത്ത് കൊള്ളയടിക്കാന്‍ കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ട്ടിയെയും അനുവദിക്കണോ എന്നും ആദിത്യനാഥ് ചോദിച്ചു.

vachakam
vachakam
vachakam

ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ, രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. 

'അപ്പോള്‍ നമ്മുടെ ദലിതരും പിന്നോക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും എവിടെ പോകും? അമ്മമാരും സഹോദരിമാരും എവിടെ പോകും?യുവാക്കള്‍ എവിടെ പോകും?' ആദിത്യനാഥ് ചോദിച്ചു.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ ബിജെപി ഹിന്ദുത്വ ആശയങ്ങളിലൂന്നി പ്രചാരണം ശക്തമാക്കുന്നെന്ന സൂചനകളാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam