ജയരാജന്‍ കണ്‍വീനര്‍ സ്ഥാനം രാജിവക്കണമെന്ന് എം എം ഹസന്‍

APRIL 26, 2024, 3:50 PM

കൊച്ചി : ഇ.പി ജയരാജൻ ഇടതുമുന്നണി  കണ്‍വീനര്‍ സ്ഥാനം രാജിവക്കണമെന്ന് എം എം ഹസന്‍. ബിജെപി ബന്ധത്തിന്റെ പേരില്‍  ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തില്‍ അദ്ദേഹം ഉടനടി കണ്‍വീനര്‍ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീല്‍ പുറത്തു വന്നതിന്റെ ജാള്യം മറയ്ക്കാനാണ് .

നല്ല കമ്യൂണിസ്റ്റുകാരന്‍ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനില്‍ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തൂങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം.

vachakam
vachakam
vachakam

കേരളത്തില്‍ സി പി എം - ബിജെപി ഡീലിന്റെ സൂത്രധാരകന്‍ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് ദീര്‍ഘകാലമായി ചര്‍ച്ച നടക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam