കെ സുധാകരന്റെ മുൻ പിഎ വികെ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

APRIL 23, 2024, 2:37 PM

കണ്ണൂർ: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ  മുൻ പിഎ വികെ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

 വികെ മനോജ് കുമാർ 2009 മുതല്‍ 2014 വരെ കെ സുധാകരന്റെ പിഎ ആയി ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവർത്തനങ്ങള്‍ നടത്തിയിരുന്നു. എംപി എന്ന നിലയില്‍ കെ സുധാകരൻ പൂർണ പരാജയമാണെന്ന് മനോജ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥാണ് ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്.അടുത്തിടെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നിരുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച്‌ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നേതൃത്വത്തിലാണ് പത്മജയെ ബിജെപി സ്വീകരിച്ചത്.

vachakam
vachakam
vachakam

പത്മജയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവും സ്‌പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡന്റുമായ പത്മിനി തോമസ്, മുൻ ഡിസിസി ജനറല്‍ സെക്രട്ടറി തമ്ബാനൂർ സതീഷ് എന്നിവരും ബിജെപിയില്‍ ചേർന്നിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam