കാലിഫോർണിയയ്ക്കുള്ള ഉത്തേജക ചെക്ക് ലഭിയ്ക്കുമോ

JULY 11, 2021, 3:48 PM

ഗവർണർ ഗാവിൻ ന്യൂസം, കാലിഫോർണിയൻ നികുതിദായകർക്ക് കോവിഡ്-19 ഉത്തേജക ചെക്ക് നൽകുമെന്ന് രണ്ടു മാസം മുമ്പ് അറിയിച്ചിരുന്നതാണ്. അത് ഇപ്പോഴും ലഭിച്ചിട്ടില്ല. അതിനു വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് പറയുന്നത്. ഗോൾഡൻ സ്റ്റേറ്റ് ഉത്തേജക പ്രോഗ്രാം എന്ന പേരിലുള്ള ചെക്കുകൾ ആദ്യം വിതരണം ചെയ്തു $ 3.8 ബില്യൻ ഉള്ളത്, താഴ്ന്ന വരുമാനക്കാരായവർക്ക് $ 600 വീതം ഒറ്റ തവണയായി, $ 75,000 വരെയുള്ള വാർഷിക വരുമാനക്കാർക്ക് കൊടുക്കുമെന്ന് പറഞ്ഞു. ഇതു വരെ ആർക്കും വിതരണം ചെയ്തില്ല.

കാലിഫോർണിയ കംബായ്ക്ക് പ്ലാൻ അനുസരിച്ചുള്ള ഗാവിൻ ന്യൂസത്തിന്റെ $ 100 ബില്യൻ പ്ലാനാണിത്. സ്റ്റേറ്റ് ബഡ്ജറ്റിലെ അധികം വന്ന ഫണ്ട് $ 75.7 ബില്യൻ ഉപയോഗിച്ച് കാലിഫോർണിയയെ മഹാമാരിയുടെ കെടുതിയിൽ നിന്ന് തിരിച്ചു കൊണ്ട് വരാൻ ഉപയോഗിക്കും എന്നാണ് പറഞ്ഞിരുന്നത്. പ്രധാന പ്രശ്‌നങ്ങളായ സാമ്പത്തിക ആശ്വാസം, പാർപ്പിടമില്ലാത്ത അവസ്ഥയ്ക്ക് ആശ്വാസം, പൊതുജനസൗകര്യം, പൊതുവിദ്യാഭ്യാസം എന്നി മേഖലകളിൽ ചെലവാക്കും എന്നും അറിയിച്ചിരുന്നു. സംസ്ഥാന സഭകളിൽ നിയമം പാസാക്കി കഴിഞ്ഞു മാത്രമേ ഉത്തേജക ചെക്കുകൾ വിതരണം ചെയ്യുകയുള്ളു എന്നും പറഞ്ഞു.

ജൂണിൽ സ്റ്റേറ്റ് ബഡ്ജറ്റ് അംഗീകരിച്ചതാണ്. എന്നാൽ ഗവർണർ ഇത് വരെയും നിയമം ആക്കാൻ ഒപ്പു വച്ചിട്ടില്ല. അതാണ് ഉത്തേജക ചെക്കുകൾ വിതരണം ചെയ്യപ്പെടാത്തതിന് കാരണം. വരൾച്ച കൂടി ബാധിച്ചത് കൊണ്ട് ജനങ്ങൾ ജല ഉപയോഗം കുറയ്ക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam