ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

APRIL 26, 2024, 4:09 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരെ രണ്ടുതവണ പിറകിൽ നിന്ന ശേഷം പൊരുതിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒനാനയുടെ ഒരു പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ വഴങ്ങിയത്.

35-ാം മിനിറ്റിൽ ഒനാന നൽകിയ ഒരു പാസ്സ് കൈക്ക് ആക്കി ജയ്ദൻ ബോഗ്ലെ ഷെഫീൽഡിന് ലീഡ് നൽകി. 42-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സെന്റർ ബാക്ക് ഹാരി മഗ്വയർ യുണൈറ്റഡിന് സമനില നൽകി. ഗർനാചോയുടെ ഒരു ക്രോസിൽ നിന്ന് ഒരു ഫ്‌ളിക് ഹെഡ്ഡറിലൂടെ ആയിരുന്നു മഗ്വയറിന്റെ ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഷെഫീൽഡ് മുന്നിലെത്തി. ബെരറ്റൺ ഡിയസ് ആയിരുന്നു ഷെഫീൽഡിന്റെ രണ്ടാം ഗോൾ നേടിയത്. ഇത്തവണയും പൊരുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61-ാം മിനിറ്റിൽ ഒരു പെനാൽറ്റി കിട്ടി. ആ പെനാൽറ്റി ക്യാപ്ടൻ ബ്രൂണോ ലക്ഷ്യത്തിലെത്തിച്ച് സ്‌കോർ 2-2 എന്നാക്കി.

vachakam
vachakam
vachakam

ഇതിനുശേഷം 81-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഇടം കാലൻ ലോങ്ങ് റേഞ്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. പിന്നീട് 85 -ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽനിന്ന് റാസ്മസ് ഹൊയ്‌ലുണ്ട് കൂടെ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പൂർത്തിയാക്കി. 33 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഇന്നത്തെ പരാജയത്തോടെ ഷെഫീൽഡിന്റെ റിലഗേഷൻ ഏതാണ്ട് ഉറപ്പായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam