തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നാൽപതിലേക്ക് കടന്നിരിക്കുകയാണ്. പതിനെട്ടുകാരിയുടെ തേജസ്സും സൗന്ദര്യവുമുള്ള നടിയുടെ സൗന്ദര്യ രഹസ്യം അറിയാൻ ആഗ്രഹിക്കാത്ത ആരുമില്ല.
സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ താൻ പിന്തുടരുന്ന ജീവിതശൈലിയെ കുറിച്ച് താരം അടുത്തിടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഡയറ്റിനെക്കുറിച്ച് ഞാന്‍ വിചാരിച്ചുവെച്ചിരുന്നത് ഭക്ഷണം പരിമിതപ്പെടുത്തുകയും ആസ്വദിക്കാനിഷ്ടമില്ലാത്ത ഭക്ഷണം കൂടി കഴിക്കുന്നതാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം കലോറി അളക്കുന്നതിലല്ല കാര്യം, മറിച്ച് പോഷകങ്ങള്‍ അടങ്ങിയ വിവിധങ്ങളായ ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിക്കുന്നതാണെന്നാണ്. അതൊരു ജീവിതശൈലിയാണെന്നും മനസിലാക്കണം. അല്ലാതെ തല്‍ക്കാലത്തേയ്ക്കുള്ള പരിഹാരമല്ലെന്നും നയന്‍താര പറഞ്ഞു.
തൻ്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിച്ചതിന് നയൻതാര പോഷകാഹാര വിദഗ്ധനായ മുൻമുൻ ഗനേരിവാളിന് നന്ദി പറയുന്നു. വീട്ടിൽ പാകം ചെയ്തതും പോഷകസമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം കഴിക്കാനാണ് എനിക്കിഷ്ടം.
സന്തോഷത്തോടെയും കുറ്റബോധമില്ലാതെയും കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജങ്ക് ഫുഡിനോട് എനിക്ക് താൽപ്പര്യമില്ല. ഭക്ഷണശീലം മാറ്റിയതിന് ശേഷം എനിക്ക് ഊർജസ്വലതയും സന്തോഷവും നിലനിർത്താൻ കഴിയുന്നുണ്ടെന്നും നടി പങ്കുവെച്ചു.
സന്തോഷത്തോടെയും സംതൃപ്തിയോടെയും ഭക്ഷണം കഴിക്കുന്നത് ഭക്ഷണവുമായി നല്ല ബന്ധം നിലനിർത്താൻ സഹായിക്കുമെന്നാണ് നയൻതാരയുടെ നയം. ഭക്ഷണം സന്തോഷത്തിൻ്റെയും ചൈതന്യത്തിൻ്റെയും ഉറവിടമായി കണക്കാക്കണമെന്നും നടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്