മൊബൈൽ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നു; ഞെട്ടിക്കുന്ന പഠനം 

JANUARY 7, 2025, 1:42 AM

വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഏറെ നാളായി പുറത്തു വരുന്നുണ്ട്. എന്നാൽ മൊബൈൽ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന പുതിയ പഠനം ആണ് ഇപ്പോൾ ചർച്ചയാവുന്നത്. 

ഭോപ്പാലിലെ എയിംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരത്തിൽ വർധിച്ചു വരുന്ന ഫോൺ ഉപയോഗം കുട്ടികളിൽ വിഷാദം, അമിത ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണം ആകുന്നു എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. 

ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഏഴു വയസ്സുകാരനായ ഒരു കുട്ടിയുടെ അവസ്ഥയാണ് ഇത്തരത്തില്‍ ഒരു പഠനം നടത്താൻ കാരണമായത്. അമിതമായ മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് വെര്‍ച്വല്‍ ഓട്ടിസം ബാധിച്ച കുട്ടിയെയായിരുന്നു പഠനത്തിന് വിധേയമായാക്കിയത്. കുട്ടി ആരോടും സംസാരിക്കാതെ ആവുകയും പ്രത്യേകതരം ശബ്ദം മാത്രം പുറപ്പെടുകയും മാത്രമേ ചെയ്യുമായിരുന്നുള്ളൂ.

vachakam
vachakam
vachakam

അതേസമയം ഇപ്പോള്‍ ചികിത്സയെ തുടര്‍ന്ന് കുട്ടിക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. തുടര്‍ന്ന് കൗമാരക്കാരിലും കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനം നടത്തിയതില്‍ ശരാശരിയില്‍ കൂടുതല്‍ പേര്‍ക്കും മാനസികമായി പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തുകയായിരുന്നു.

രണ്ടുമുതല്‍ അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഉപയോഗം പാടില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അതിനു മുകളില്‍ പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും അവരുടെ ഫിസിക്കല്‍ ആക്ടിവിറ്റിക്കും സോഷ്യല്‍ ആക്ടിവിറ്റിക്കും അനുസരിച്ചായിരിക്കണം ഫോണ്‍ ഉപയോഗം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam