ആരോഗ്യമുള്ള ഹൃദയമാണ് വേണ്ടതെങ്കില്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്തണം. കൊളസ്‌ട്രോള്‍ കുറയാന്‍ മരുന്നും ഭക്ഷണവുമെല്ലാം മാറ്റി പരീക്ഷിച്ചുമടുത്തെങ്കില്‍ ഇനി മാറ്റം വരുത്തേണ്ടത് പ്രഭാത ശീലങ്ങള്‍ക്കാണ്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ശീലമാക്കേണ്ടുന്ന ചില മാറ്റങ്ങള്‍ കൊളസ്ട്രോളിന്റെ അളവില്‍ കാര്യമായ കുറവ് വരുത്തും. കൊളസ്‌ട്രോള്‍ അളവ് ഫലപ്രദമായി കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് പ്രഭാത ശീലങ്ങള്‍ പരിചയപ്പെടാം.
പ്രഭാത നടത്തം
കൊളസ്‌ട്രോളും അമിതവണ്ണവും കുറയ്ക്കാനും ദിവസം കൂടുതല്‍ ഊര്‍ജസ്വലമാക്കി മാറ്റുന്നതിനും രാവിലെ എഴുന്നേറ്റാല്‍ കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കണം. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വേഗത്തിലുള്ള പ്രഭാത നടത്തം ശീലമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക
ചുവന്ന മാംസം, കൊഴുപ്പുള്ള പാലുത്പന്നങ്ങള്‍ എന്നിവ പ്രാതലായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകും.
ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റ്. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ കേക്കുകള്‍, കുക്കികള്‍ വറുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം.
ലയിക്കുന്ന ഫൈബറുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക
പ്രഭാതഭക്ഷണത്തില്‍ ഓട്സ്, ബീന്‍സ്, ചിയ വിത്തുകള്‍, പഴങ്ങള്‍ തുടങ്ങിയ ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ചേര്‍ക്കുക. ഇവ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
നട്‌സ്
പ്രഭാത ഭക്ഷണത്തില്‍ ബദാം, വാള്‍നട്ട്‌സ്, ഫ്ളാക്സ് സീഡ് തുടങ്ങിയവ ഉള്‍പ്പെടുത്തുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎല്‍ (നല്ല കൊളസ്‌ട്രോള്‍) അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ചെറുചൂടുവെള്ളം കുടിക്കുക
നാരങ്ങാ നീരടങ്ങിയ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്