ഇന്ത്യയുടെ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ പ്രതീകമായാണ് ഐശ്വര്യ റായിയെ പലപ്പോഴും കണക്കാക്കുന്നത്. 1994 ല്‍ ലോകസുന്ദരി പട്ടം സ്വന്തമാക്കിയ ഐശ്വര്യ റായ് ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്. പ്രായം 50 കടന്നെങ്കിലും ഇപ്പോഴും 20 കാരെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ഐശ്വര്യയ്ക്ക്. അതിനാല്‍ തന്നെ ലോകവേദികളില്‍ പോലും ഐശ്വര്യയെ കാണാന്‍ ആരാധകരുടെ തിരക്കാണ്.
ചര്‍മ്മ സംരക്ഷണത്തില്‍ ഐശ്വര്യ പുലര്‍ത്തുന്ന ജാഗ്രതയോടെയുള്ള സമീപനമാണ് ഇതിന് കാരണം. ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്റെ മുടിയുടെ ആരോഗ്യത്തിലും താരം ഏറെ ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ തന്നെ തിളങ്ങുന്ന ചര്‍മ്മത്തോടൊപ്പം കരുത്തുറ്റ മുടിയും താരത്തിന് സ്വന്തമാണ്. ഐശ്വര്യ റായ് കേശ സംരക്ഷണത്തിന് എന്തെല്ലാം പൊടിക്കൈകളാണ് ചെയ്യുന്നത് എന്ന് നോക്കാം.
ഐശ്വര്യ റായ് പ്രകൃതിദത്ത എണ്ണകള്‍ ആണ് മുടിയില്‍ തേക്കുന്നത്. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ മാത്രമല്ല, കേടായ ഇഴകള്‍ നന്നാക്കാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യവും ശക്തിയും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് സമീകൃതമായ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്.
ശുദ്ധവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്ന ഐശ്വര്യ റായ് ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യുന്നു. പ്രോട്ടീനും വൈറ്റമിന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതില്‍ താരം ശ്രദ്ധ കേന്ദ്രീക്കാറുണ്ട്. ഇത് ഐശ്വര്യയുടെ സുന്ദരമായ മുടിയുടെ ആരോഗ്യവും നീളവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. മുടി ആരോഗ്യകരവും മനോഹരവുമാക്കാന്‍ ഐശ്വര്യ സ്വാഭാവിക ഹെയര്‍ മാസ്‌കുകളെയാണ് ആശ്രയിക്കുന്നത്.
അവോക്കാഡോ, കറ്റാര്‍ വാഴ, മുട്ട തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് പോഷകമൂല്യമുള്ള ഹെയര്‍ മാസ്‌കുകള്‍ ഉണ്ടാക്കിയാണ് ഐശ്വര്യ മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത്. ഇത് നീളമേറിയ മുടികളുടെ ശക്തിയും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. വെളിച്ചെണ്ണ ഒലിവ് ഓയില്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള എണ്ണകള്‍ ഐശ്വര്യ തന്റെ മുടി സംരക്ഷണ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ എണ്ണകള്‍ മുടിയുടെ അളവും കനവും വര്‍ധിപ്പിക്കുകയും പൊട്ടുന്നത് തടയുകയും മുടിയെ ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു. ഐശ്വര്യ പതിവായി തലയോട്ടിയിലെ മസാജ് ചെയ്യാറുണ്ട്. മുടി സംരക്ഷണ ദിനചര്യയില്‍ ഇത് പ്രധാനമാണ്. ലളിതവും ഫലപ്രദവുമായ ഈ പരിശീലനം മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും തലയോട്ടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്