എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? ഒരു ജോലിയും ചെയ്യാൻ ഉള്ള ആരോഗ്യം ഇല്ലാത്തത് പോലെ തോന്നാറുണ്ടോ? എന്നാൽ ഇത് അങ്ങനെ നിസാരമായി കാണരുതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
എപ്പോഴും ക്ഷീണവും ഏകാഗ്രതയോടെ ഒരു ജോലി ചെയ്യാന്‍ കഴിയാതെ പോകുന്ന അവസ്ഥയും നിങ്ങള്‍ക്കുണ്ടെങ്കിൽ വൈദ്യസഹായം തേടുകയും അതിനൊപ്പം ശരീരത്തില്‍ അയേണ്‍ കുറവുണ്ടോ എന്ന് പരിശോധിക്കുകയും വേണം എന്നാണ് ഡോക്ടർമാർ പറയുന്നത്.
എപ്പോഴുമുള്ള ക്ഷീണത്തിന്റെ കാരണം അയേണ്‍ കുറവുമാകാം എന്നാണ് വിദഗ്ധർ പറയുന്നത്. അയേണ്‍ കൃത്യമായി പരിശോധിച്ച് അതിന് വേണ്ട സപ്ലിമെന്റുകള്‍ എടുക്കുന്നത് വിഷാദരോഗത്തിനും ഇടയ്ക്കിടയ്ക്കുള്ള ചെന്നിക്കുത്തിനും ഉന്മേഷം ഇല്ലാത്ത അവസ്ഥയ്ക്കും പരിഹാരമാകും. എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ക്ക് ആണ് അയേണ്‍ കുറവിന് സാധ്യത കൂടുതലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ആര്‍ത്തവം, ഗര്‍ഭം, പ്രസവം മുതലായ ഘടകങ്ങളാണ് ഇതിന് കാരണം. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ബ്ലീഡിംഗ്, പോളിപ്‌സ്, ക്യാന്‍സര്‍ തുടങ്ങിയ ഏത് തരത്തിലുള്ള രക്തസ്രാവമുണ്ടാക്കുന്ന രോഗങ്ങളും അയേണ്‍ കുറവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
അതുപോലെ തന്നെ അള്‍സര്‍, ഹെമറോയ്ഡുകള്‍ തുടങ്ങിയവ ഉള്ളവര്‍ക്കും അയേണ്‍ കുറയാന്‍ സാധ്യതയുണ്ട്. മതിയായ പോഷകാഹാരങ്ങള്‍ കഴിക്കാത്ത കുട്ടികളിലും അയേണ്‍ കുറഞ്ഞേക്കാം.
അയേൺ കുറവിന് ലക്ഷണങ്ങള്‍ എന്തെല്ലാം
എപ്പോഴും ക്ഷീണം
തലകറക്കം
ശ്വാസതടസ്സം
ഏകാഗ്രത നഷ്ടപ്പെടല്‍
മുടികൊഴിച്ചില്‍
ചര്‍മ്മത്തിലെ വിളര്‍ച്ച
നഖം പൊട്ടിപ്പോകല്‍
കാലുകള്‍ സദാ വിറപ്പിക്കാനോ ചലിപ്പിക്കാനോ ഉള്ള തോന്നല്‍
ഇത്തരം ലക്ഷങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തുന്നത് ഏറെ ഗുണം ചെയ്യും എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്