അല്ലു അർജുന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ് !

JANUARY 7, 2025, 6:06 AM

സോഷ്യൽ മീഡിയയിൽ വൈറലായി  നടൻ അല്ലുഅര്‍ജുന്റെ ഫിറ്റ്‌നസ് രഹസ്യം. ദിവസവും കഴിക്കുന്ന  പ്രഭാതഭക്ഷണംത്തെപ്പറ്റിയും ഷേപ്പ് നിലനിര്‍ത്താനായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും  അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അല്ലു പറയുന്നത് ഒരു ദിവസം തുടങ്ങുന്നത് തന്നെ മുട്ട കഴിച്ചാണ്. പ്രഭാത ഭക്ഷണം എല്ലാ ദിവസവും ഒന്നു തന്നെയായിരിക്കും. മുട്ട എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി കഴിക്കുന്ന ഭക്ഷണം ഒരോ ദിവസവും വ്യത്യസ്തമായിരിക്കും. 

ഓട്ടവും കാലിസ്തെനിക്സും ചേര്‍ന്നതായിരുന്നു അല്ലുവിന്റെ വര്‍ക്ക്‌ഔട്ട്. വെറും വയറ്റില്‍ 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ താന്‍ ഓടുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓടുന്നതിന് പല ഗുണങ്ങളുണ്ട് വെറും വയറ്റിലാണ് ഓടുന്നതെങ്കില്‍ ഗുണം വര്‍ധിക്കുന്നു.

vachakam
vachakam
vachakam

വെറും വയറ്റില്‍ ഓടുമ്ബോള്‍ കൊഴുപ്പിനെ ശരീരം കത്തിച്ചു കളയുന്നു. കൊഴുപ്പ് കുറയ്ക്കാനായി സഹായിക്കുന്നു. അന്നജമായ ഗ്ലൈക്കോജന്റെ അളവ് കുറവായതിനാലാണിത്. കൂടാതെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്ബോള്‍ മാനസികമായ വ്യക്തത വരാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

വെറും വയറ്റില്‍ ഓട്ടം എല്ലാവര്‍ക്കും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.എന്നാല്‍ ചിലരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ബോധക്കേടും തലക്കറക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. വെള്ളം നന്നായി കുടിക്കാനായി ശ്രദ്ധിക്കണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam