തിരുവനന്തപുരം: അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന് തിരുമാനിക്കാനായി ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിലെല്ലാം കനത്ത വോട്ടെടുപ്പായിരുന്നു നടന്നതെന്നാണ് ഇതുവരെയുള്ള കണക്ക് വ്യക്തമാകുന്നത്. 8 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനമാണ്.
ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത് നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ്.കാട്ടാക്കടയിൽ 80.72 ശതമാനവും നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ അരുവിക്കര (78.99%), നെടുമങ്ങാട് (78.2%), പാറശ്ശാല (77.59%), വാമനപുരം (77.46%), നെയ്യാറ്റിൻകര (77.52%) എന്നിവിടങ്ങളിലും ഉയർന്ന പോളിംഗ് നിലയാണ് കാണിക്കുന്നത്. കോവളത്ത് 75.38 ശതമാനവും തിരുവനന്തപുരം സെൻട്രലിൽ 74.66 ശതമാനവുമാണ് വോട്ടെടുപ്പ് നടന്നത്.
ചിറയിൻകീഴ് (74.13%), വർക്കല (73.96%), ആറ്റിങ്ങൽ (73.74%) എന്നീ മണ്ഡലങ്ങളിലാണ് ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.രാത്രി വൈകിയും ബൂത്തുകളിൽ വോട്ടർമാരുടെ നിര ഉണ്ടായിരുന്നതിനാൽ അന്തിമ കണക്കുകളിൽ നേരിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
