നമ്മുടെ ശരീരത്തിലെ 500 ലേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കരളാണ്. ആരോഗ്യകാര്യത്തില്‍ കരള്‍ വഹിക്കുന്ന പങ്ക് എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാക്കാം. ദഹനത്തെ സഹായിക്കുന്നതിനായി പിത്തരസം ഉത്പാദിപ്പിക്കുന്നതും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും സഹായിക്കുന്നതും ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരളാണ്.
അനാരോഗ്യകരമായ ജീവിതശൈലി കരളിന്റെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. ശരീരത്തില്‍ ഇത്രേയറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കരളിനെ പൊന്നുപോലെ കാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കരളിനെ സാരമായി ബാധിക്കുന്ന ചില ദുശീലങ്ങളെ അറിയാം..
1. മദ്യപാനമാണ് പട്ടികയില്‍ ആദ്യം. വീക്കത്തിനും ഫാറ്റി ലിവറിനും മദ്യപാനം കാരണമാകും. വിഷാംശത്തെ ഇല്ലാതാക്കാനുള്ള കരളിന്റെ കഴിവിനെ മദ്യപാനം ബാധിക്കുന്നു.
2. നിര്‍ജലീകരണവും കരളിനെ ബാധിക്കും. കരളിന്റെ പ്രവര്‍ത്തനത്തിന് വെള്ളം ആവശ്യമാണ്. എല്ലാ ദിവസവും ആവശ്യമായ അളവില്‍ വെള്ളം കുടിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാന്താപേക്ഷിതമാണ്. ഇതിലൂടെയാണ് പിത്തരസം ഉള്‍പ്പടെയുള്ള സ്രവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. എനര്‍ജി ഡ്രിങ്കുകള്‍, സപ്ലിമെന്റുകള്‍ എന്നിവ അമിതമായി ഉപയോഗിക്കുന്നതും കരളിനെ ദോഷം ചെയ്യും.
3. ഉറക്കക്കുറവും കരളിനെ ബാധിക്കും. വൈകിയുള്ള ഉറക്കവും ഉറക്കമില്ലായ്മയും കരളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാരണമാകും. ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും.
4. പഞ്ചസാരയുടെ അമിത ഉപയോഗമാണ് അടുത്ത കാരണം. പ്രിസര്‍വേറ്റീവുകളും പഞ്ചസാരയും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കരളിനെ പ്രോസസ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഫാറ്റി ലിവര്‍ രോ?ഗത്തിന് വര ഇത് കാരണമാകും.
5. വ്യായാമക്കുറവും കരളിന്റെ ആരോഗ്യത്തെ ബാധിക്കും. വ്യായാമം ചെയ്യാതിരിക്കുന്നത് പ്രായമായെന്ന തോന്നലുണ്ടാക്കുന്നതിന് വരെ കാരണമാകും. വ്യായാമം ഇല്ലാത്തവരുടെ ആന്തരിക അവയവങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു. വിഷാംശങ്ങളെ പുറന്തള്ളുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധത്തിനും വ്യായാമമില്ലായ്മ കാരണമാകും. ഇത് ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
6. ജങ്ക് ഫുഡ്ഡുകള്‍ ശീലമാക്കുന്നവരില്‍ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുമൊക്കെ അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് ലിവര്‍ സിറോസിസ്, കരളിലെ കാന്‍സര്‍ എന്നിവയ്ക്ക വരെ കാരണമാകും.
7. പുകവലി ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക..
എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് തോന്നുക, വിട്ടുമാറാത്ത ക്ഷീണം, കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം പതിവായി വയറിളക്കം, ഓക്കാനം തുടങ്ങിയ അനുഭവപ്പെടുക, അടിവയറിന് ചുറ്റും കൊഴുപ്പ് അടഞ്ഞുകൂടുക, ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കരളിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ അല്ലെന്ന് ശരീരം കാണിക്കുന്ന സൂചനകളാണിവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്