അകാലത്തില്‍ ഉണ്ടാകുന്ന മരണങ്ങള്‍ക്ക് പ്രധാന കാരണം ക്യാന്‍സറും ഹൃദയാഘാതവുമാണ്. അറേബ്യന്‍ ഫാസ്റ്റ് ഫുഡ് കടകള്‍ മുളച്ച് പൊങ്ങിയപ്പോള്‍ അനാരോഗ്യകരമായ ഭക്ഷണശീലവും നമ്മുക്കിടയില്‍ വര്‍ദ്ധിച്ചു. വല്ലപ്പോഴും കഴിച്ചിരുന്നു അല്‍ഫാമും ഗ്രില്ല് ചിക്കനും ഇപ്പോള്‍ ദിവസവും കഴിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി.
ഇത്തരം രുചി നോക്കി പായുമ്പോള്‍ ഇതില്‍ ക്യാന്‍സറിന് കാരണമായ രാസപദാര്‍ഥം കൂടി ഉണ്ട് എന്നോര്‍ക്കുന്നത് നല്ലതാണ്. അല്‍ഫാമിലും ഗ്രില്ല് ചെയ്ത ഇറച്ചിയിലും കരിയും പുകയും ഉണ്ടാകും. കരിഞ്ഞ ആഹാരത്തില്‍ ധാരാളം കാര്‍സിനോജനുകള്‍ ഉണ്ട്. ക്യാന്‍സറിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് കാര്‍സിനോജനുകള്‍. ഇത്തരം ഇറച്ചിയുടെ അമിത ഉപയോഗം വന്‍കുടല്‍, പാന്‍ക്രിയാറ്റിക്, പ്രോസ്റ്റേറ്റ് ക്യാന്‍സറുകളിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
മാംസത്തിലെ അമിനോ ആസിഡുകള്‍, പഞ്ചസാരകള്‍, ക്രിയാറ്റിന്‍ എന്നിവ ഉയര്‍ന്ന ചൂടില്‍ ഹെറ്ററോസൈക്ലിക് അമിനുകള്‍ ഉണ്ടാക്കുന്നു. ഗ്രില്ലിംഗ്, ഫ്രൈയിംഗ് പോലുള്ള ഉയര്‍ന്ന ചൂട് ഉള്‍പ്പെടുന്ന പാചക രീതികള്‍ ബേക്കിംഗ് അല്ലെങ്കില്‍ സ്റ്റീമിംഗ് പോലുള്ള മറ്റ് പാചക രീതികളെ അപേക്ഷിച്ച് ശരീരത്തിന് ഈ ദോഷകരമായ സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കും.
വര്‍ഷങ്ങളോളം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത്തരം ഇറച്ചി കഴിക്കുന്നത് ക്യാന്‍സര്‍ അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് മിനസോട്ട സര്‍വകലാശാലയിലെ ക്യാന്‍സര്‍ വിദഗ്ധനായ റോബര്‍ട്ട് ട്യൂറെസ്‌കി പറയുന്നു.
കേരളത്തില്‍ അല്‍ഫാമിനേക്കാള്‍ വില്ലന്‍ അതിന്റെ കുക്കിംഗ് രീതിയാണ്. ഒരിക്കല്‍ കരിച്ച് പുകച്ച് വയ്ച്ചിരിക്കുന്ന അല്‍ഫാം കസ്റ്റമര്‍ വരുമ്പോള്‍ ചിക്കന്‍ വീണ്ടും എടുത്ത് തീയില്‍ വയ്ക്കുന്നതാണ് ഇവിടത്തെ ഹോട്ടലുകളിടെ പൊതുരീതി. ഇതിലൂടെ ക്യാന്‍സറിന് കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമിനുകളും കാര്‍സിനോജനുകളും ധാരാളം ഉണ്ടാകുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്