ദിവസവും രണ്ടു നേരം പല്ലു തേക്കുന്നവരാണ് നമ്മൾ. ഉപയോഗിക്കുന്ന ബ്രെഷും ടൂത്ത് പേസ്റ്റും ഒക്കെ വലിയ ശ്രദ്ധയില്ലാതെ പരസ്യങ്ങൾ കണ്ട് മാത്രം വാങ്ങുന്നവരാണോ നിങ്ങൾ. എന്നാൽ ഇതാ മുട്ടൻ പണി വരാൻ പോകുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. പേസ്റ്റ് ഉപയോഗിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കണം. അവ എന്തൊക്കെ ആണെന്ന് നോക്കാം.
നമ്മൾ ദിനംപ്രതി ഉപയോഗിക്കുന്ന പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട്. ഒരു പരിധി വരെ ഈ ഫ്‌ളൂറൈഡുകളാണ് പല്ല് വൃത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് എന്ന് നമുക്ക് അറിയാം. എന്നാല്‍ ഫ്‌ളൂറൈഡ് അധികമായാല്‍ പല്ലുകള്‍ക്ക് ഇത് വലിയ രീതിയിൽ ദോഷം ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്.
അതുകൊണ്ട് തന്നെ പല്ല് തേയ്ക്കാന്‍ അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് പല്ലു വൃത്തിയാക്കുന്നതിന് പകരം പല്ലിന്റെ ആരോഗ്യം ഇല്ലാതാക്കിയേക്കാം. അതുകൊണ്ട് തന്നെ ബ്രഷ് നിറയെ ടൂത്ത് പേസ്റ്റ് എടുക്കുന്ന ശീലമുണ്ടെങ്കില്‍ അത് വേഗം നിര്‍ത്തുക. നേരിയ അളവില്‍ മാത്രമേ ടൂത്ത് പേസ്റ്റ് ആവശ്യമുള്ളൂ. പ്രത്യേകിച്ച് ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് നേരിയ തോതില്‍ മാത്രമേ ടൂത്ത് പേസ്റ്റ് നല്‍കാവൂ.
അതുപോലെ തന്നെ ടൂത്ത് പേസ്റ്റ് അധിക നേരം വായില്‍ പിടിച്ചുവയ്ക്കുന്നതും പല്ലിന് നല്ലതല്ല. ചിലര്‍ പേസ്റ്റിന്റെ പത ഒരുപാട് സമയം വായില്‍ പിടിച്ചു നിര്‍ത്താറുണ്ട്. നിങ്ങൾ അത്തരത്തിൽ ചെയ്യാറുണ്ടെങ്കിൽ ആ ശീലം അടിയന്തരമായി ഉപേക്ഷിക്കണം.
അതുപോലെ തന്നെ ഇടയ്ക്കിടെ ടൂത്ത് പേസ്റ്റ് മാറി ഉപയോഗിക്കുന്നതും നല്ലതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. വായില്‍ പൊള്ളല്‍ തോന്നിയാല്‍ ആ ടൂത്ത് പേസ്റ്റ് ഒഴിവാക്കണം. ജെല്‍ രൂപത്തിലുള്ള ടൂത്ത് പേസ്റ്റുകളേക്കാള്‍ പല്ലുകളുടെ ആരോഗ്യത്തിനു നല്ലത് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റാണ് എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ജെല്‍ രൂപത്തിലുള്ള പേസ്റ്റ് പല്ലുകള്‍ക്ക് കൂടുതല്‍ ഉരവ് സംഭവിക്കാന്‍ കാരണമാകുന്നു. തത്ഫലമായി പല്ലുകളുടെ ഇനാമില്‍ വേഗം നഷ്ടപ്പെടുന്നു. ഈ കാര്യങ്ങൾ എല്ലാം അടുത്ത തവണ ടൂത് പേസ്റ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കുന്നത് പല്ലിന്റെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്