പെര്‍ഫ്യൂം പൂശിയില്ലെങ്കില്‍ പുറത്തിറങ്ങാന്‍ വരെ മടിക്കുന്നവരാണ് നമ്മളില്‍ പലരും. ഫാഷന്‍ ട്രെന്‍ഡുകളില്‍ വരെ പെര്‍ഫ്യൂം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന് നീണ്ട് നില്‍ക്കുന്ന സുഗന്ധം പരത്തുന്നതിനായി വാരിക്കോരി പെര്‍ഫ്യൂം അടിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇങ്ങനെ അമിതമായ അളവില്‍ പെര്‍ഫ്യൂം പുരട്ടുന്നത് ശരീരത്തിനും ആരോഗ്യത്തിനും ദോഷകരമാണെന്ന് എത്ര പേര്‍ക്കറിയാം?
അമിതമായി പെര്‍ഫ്യൂം പുരട്ടിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളറിയാം..
1. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അലര്‍ജിയും
എഥനോള്‍, അസെറ്റോണ്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ പല സംയുക്തങ്ങളും പെര്‍ഫ്യൂമുകളില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ ശ്വസന വ്യവസ്ഥയെ പ്രകോപിപ്പിക്കാന്‍ കാരണമാകും. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് ഇത് വഴിവയ്ക്കും. ചുമ, ശ്വാസംമുട്ടല്‍, ആസ്ത്മ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
2. ആസ്ത്മ CPOD പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും
പെര്‍ഫ്യൂമിന്റെ സിന്തറ്റിക് സുഗന്ധം ശ്വസന വ്യവസ്ഥയെ പ്രകോപിപ്പിക്കും. ഇത് ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (CPOD) ആളുകളില്‍ ഇത് വീക്കത്തിനും ബ്രോങ്കിയല്‍ ഹൈപ്പര്‍ റെസ്പോണ്‍സിവ്നെസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. പ്രശ്‌നം ഗുരുതരമാകുമെന്ന് സാരം.
3. ശ്വാസകോശാ ആരോഗ്യത്തെ ബാധിക്കുന്നു
പെര്‍ഫ്യൂമില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. പെര്‍ഫ്യൂമുകളില്‍ ഫ്താലേറ്റ്‌സ് എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ട്. ഇത് ശ്വസന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
4. അലര്‍ജി
കെമിക്കല്‍ സെന്‍സിറ്റിവിറ്റി അല്ലെങ്കില്‍ അലര്‍ജിയുടെ കാരണങ്ങളിലൊന്നാണ് പെര്‍ഫ്യൂമുകള്‍. ദീര്‍ഘനേരം പെര്‍ഫ്യൂം ഉപയോഗിക്കുന്നത് വിട്ടുമാറാത്ത സൈനസ് വീക്കം ഉണ്ടാക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാന്‍ ഇത് കാരണമാകും.
5. ന്യൂറോളജിക്കല്‍, സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍
പെര്‍ഫ്യൂമിന്റെ ഗന്ധം ശക്തവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. ഇത് ചിലരില്‍ തലവേദന, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്