നിറങ്ങൾ തീരുമാനിക്കും നിങ്ങളുടെ മൂഡ്; അറിയാം കളര്‍ തെറാപ്പിയെ കുറിച്ച്!

JANUARY 28, 2025, 12:33 AM

 നിറങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും മാനസികാരോഗ്യത്തെയും ആഴത്തിൽ സ്വാധീനിക്കുമെന്ന് പുതിയ പഠനങ്ങൾ.

മാനസികാരോഗ്യത്തെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ വെബ്‌സൈറ്റായ വെരിവെല്‍ മൈന്‍ഡ് എന്ന വെബ്‌സൈറ്റിലാണ് നിറങ്ങള്‍ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് വിവരിക്കുന്നത്.

രക്തസമ്മർദ്ദം, മെറ്റബോളിസം, കണ്ണിന്റെ ആയാസം എന്നിവയെല്ലാം ചില നിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറം പോലും നമ്മുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില നിറങ്ങൾ ഉൾപ്പെടുത്തുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ പോലും സഹായിച്ചേക്കാം.

vachakam
vachakam
vachakam

എന്താണ് കളര്‍ തെറാപ്പി?

 കളര്‍ തെറാപ്പി അഥവാ ക്രോമോതെറാപ്പി- മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിറങ്ങളും വെളിച്ചവും ഉപയോഗിക്കുന്ന ചികിത്സാ രീതി.

ഓരോ നിറങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ങളും വ്യത്യസ്തമാണ്. പല വര്‍ണങ്ങള്‍ പല രീതിയിലുള്ള മാറ്റങ്ങളാണ് മനസിനും ശരീരത്തിനും ഉണ്ടാക്കുന്നതെന്ന് ക്രോമോ തെറാപ്പി പറയുന്നു.

vachakam
vachakam
vachakam

ചുവപ്പ് : ഊര്‍ജവും ചൈതന്യവുമായി ബന്ധപ്പെട്ടിരിക്കുന്ന നിറമാണ് ചുവപ്പ്. ഊര്‍ജസ്വലത നഷ്ടപ്പെട്ടാണ് നിങ്ങള്‍ ഉള്ളതെങ്കില്‍ ഈ നിറം നിങ്ങളെ സഹായിക്കും. എന്നാല്‍, നിങ്ങള്‍ സമ്മര്‍ദത്തിലാണെങ്കില്‍ അത് കൂട്ടാനും ചുവപ്പിനാകും.

നീല: ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍ എന്നാണല്ലോ. ആകാശനീലിമയും നീലക്കടലുമെല്ലാം നമ്മെ ശന്തരാക്കുന്നതായി അനുഭവപ്പെട്ടിട്ടില്ലേ, കടും നീല നിറങ്ങള്‍ക്ക് ഉത്കണ്ഠ കുറയ്ക്കാനും സമാധാനം നല്‍കാനും കഴിയും. മെച്ചപ്പെട്ട ഉറക്കത്തിനും ഉറക്കമില്ലായ്മയ്ക്കും നീല നിറം സഹായിക്കും.

പച്ച: ശാന്തതയെ പ്രതീകപ്പെടുത്തുന്ന നിറമാണ് പച്ച. സമ്മര്‍ദം കുറയ്ക്കാനും മാനസിക സമാധാനത്തിനും പച്ച നിറം സഹായിക്കും. അല്‍പം പച്ചപ്പും ഹരിതാഭയും കണ്ടാല്‍ സമാധാനം അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

vachakam
vachakam
vachakam

ഓറഞ്ച്: സന്തോഷവും മാനസിക ഉത്തേജനവും നല്‍കുന്ന നിറമായാണ് ഓറഞ്ചിനെ കണക്കാക്കുന്നത്. കൂടാതെ, വിശപ്പ് കൂട്ടാനും ഓറഞ്ച് നിറം കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam