സിഒപിഡി എന്ന അസുഖത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?; ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകാം

JANUARY 14, 2025, 2:11 AM

ഇന്ന് നമ്മളിൽ ഭൂരിഭാഗംപേരും പല അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്നവരാണ്. സിഒപിഡി എന്ന അസുഖത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ് സിഒപിഡി. ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് ഈ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ശ്വാസതടസ്സം തന്നെയാണ്. മറ്റൊന്ന് വിട്ടുമാറാത്ത ചുമയാണ്. ചുമയോടൊപ്പം പച്ചനിറത്തിലോ മഞ്ഞനിറത്തിലോയുള്ള കഫം ഉണ്ടാവുകയും ചെയ്യും. മറ്റൊരു ലക്ഷണം ശ്വാസം വിടുമ്പോഴും ശ്വാസം എടുക്കുമ്പോഴും ഉണ്ടാകുന്ന ശബ്ദമാണ്. അതുകൂടാതെ ഈ രോഗമുള്ളവരില്‍ പെട്ടെന്ന് തന്നെ ശരീരഭാരം കുറയുന്നതായി കണ്ടുവരുന്നു. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ഈ അസുഖത്തിന്റെ ലക്ഷണമാണ്. ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം നിങ്ങള്‍ക്കുണ്ടെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്.

ഈ രോഗത്തിന്റെ ഫലമായി നീര്‍വീക്കം, ശ്വസനക്കുഴലുകള്‍ ഇടുങ്ങിയതാവുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തല്‍ഫലമായി ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. 

vachakam
vachakam
vachakam

അതേസമയം അമിതമായ പുകവലി, വായു മലിനീകരണം, ജനിതക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ കൊണ്ട് ഈ അവസ്ഥ ഉണ്ടാകാം. ഈ രോഗാവസ്ഥ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ ആകില്ല. എന്നാൽ ഒരു പരിധിവരെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കും. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകാം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam