'വെർട്ടിഗോ'  എന്തുകൊണ്ട് വരുന്നു 

JANUARY 6, 2025, 11:34 PM

ബാലൻസ് നഷ്ടപ്പെടൽ ഒരു രോഗാവസ്ഥയാണ്. അത്തരം പ്രശ്‌നങ്ങൾ ഉള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.  കട്ടിലിൽനിന്നും എഴുന്നേൽക്കുമ്പോഴോ, തല തിരിക്കുമ്പോഴോ, സ്വയം കറങ്ങുകയോ, ചുറ്റും കറങ്ങുകയോ, നമ്മളെ എടുത്ത് മറിക്കുന്നത് പോലെ തോന്നുകയോ, ബാലൻസ് പോകുന്നത് പോലെ തോന്നുന്നതിനെയാണ് യഥാർത്ഥ വെർട്ടിഗോ ( 'True Vertigo') എന്ന് പറയുന്നത്. 

 ശരീരത്തിലെ സമതുലനാവസ്ഥ (Balance) നിലനിർത്തുന്നത് തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളായ ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവർത്തനമാണ്. 

  ചെവിയും ബാലൻസുമായുള്ള ബന്ധം എന്തെന്ന് നോക്കാം.

vachakam
vachakam
vachakam

 ചെവിയെ ബാഹ്യകർണ്ണം, മാധ്യകർണ്ണം, ആന്തരിക കർണ്ണം എന്നിങ്ങനെ മൂന്നായി തിരിക്കാം. ആന്തരിക കർണ്ണത്തിലെ 'Vestibular apparatus' ആണ് ചെവിയുടെ ബാലൻസ് നിയന്ത്രിക്കുന്നത്. നമ്മുടെ തലയുടെ ചലനത്തെക്കുറിച്ചുള്ള വിവരണം, 'Vestibular' നാഡി വഴി തലച്ചോറിലേക്ക് അയക്കുകയും ചെയ്യുന്നു. 

 ചെവിയിൽ ഉണ്ടാകുന്ന രോഗങ്ങളോ, ബാലൻസിന്റെ ഞരമ്പായ Vestibular നാഡിയോ, അതു തലച്ചോറുമായി ബന്ധിപ്പിക്കുന്നയിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളോ, ഈ ഏകോപനം തകരാറിലാക്കുന്നു, തൽഫലമായുണ്ടാക്കുന്ന ശാരീരികാവസ്ഥയാണ് 'True Vertigo' എന്നു പറയുന്നത്. 

ഏകദേശം 80% യഥാർത്ഥ വെർട്ടിഗോയും ചെവിയുടെ ബാലൻസ് ഇല്ലായ്മ കാരണമായിരിക്കും വരുന്നത്. ചെറിയൊരു ശതമാനം തലച്ചോറിനകത്തുള്ള രോഗം കാരണവുമാകും. 

vachakam
vachakam
vachakam

പലർക്കും ഇടയ്ക്കിടെ  'വെർട്ടിഗോ' അനുഭവപ്പെടാം. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ടാകാം. ജനിതകഘടകങ്ങളാണ്  'വെർട്ടിഗോ'യിലേക്ക് നയിക്കുന്നത് എന്ന വാദം നിലനിൽക്കുന്നതാണ്. എന്നാൽ ജനിതകഘടകങ്ങൾ മാത്രമാണ് ഇതിലേക്ക് നയിക്കുന്നത് എന്ന് പറഞ്ഞാൽ ശരിയല്ല. ജനിതകഘടകങ്ങൾക്കൊപ്പം പാരിസ്ഥിതിക ഘടകങ്ങൾ, ജീവിതരീതികൾ എല്ലാം  'വെർട്ടിഗോ'യിൽ സ്വാധീനമായി വരുന്നതായി ഡോക്ടർമാർ പറയുന്നു. 

പലരിലും തലച്ചോറിലെയോ ചെവിക്കകത്തെയോ പ്രശ്നങ്ങളോ അസുഖങ്ങളോ പരുക്കുകളോ മൂലം  'വെർട്ടിഗോ' വരാം. അതിനാൽ  'വെർട്ടിഗോ' തീർച്ചയായും ഡോക്ടറെ കാണേണ്ട അവസ്ഥ തന്നെയാണ്. അതുപോലെ നിർജലീകരണം (ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ), അനീമിയ (വിളർച്ച) എന്നിങ്ങനെയുള്ള പ്രശ്നങ്ങളും  'വെർട്ടിഗോ'യിലേക്ക് നയിക്കാം. 

രാത്രിയിലെ ഉറക്കമില്ലായ്മ, കാപ്പിയോ ചായയോ മദ്യമോ അമിതമായി കഴിക്കുക, മോശം ഭക്ഷണരീതി, സോഡിയം (ഉപ്പ്) അധികമാകുക എന്നീ കാര്യങ്ങളെല്ലാം  'വെർട്ടിഗോ'സാധ്യതയെ കൂട്ടുന്നു. അതിനാൽ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചേ മതിയാകൂ. പ്രത്യേകിച്ച് മുമ്പേ 'വെർട്ടിഗോ' വന്ന ചരിത്രമുള്ളവർ.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam