പോഷകഘടകങ്ങളാല്‍ സമ്പന്നമാണ് മുട്ട എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്. മുലപ്പാല്‍ കഴിഞ്ഞാല്‍ ആരോഗ്യത്തിന് ഏറ്റവും നല്ലത് മുട്ടയെന്നാണ് പറയപ്പെടുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നത്.
പക്ഷെ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കൊഴുപ്പ് കൂടുമെന്ന് കരുതി പലരും ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്തില്ല. എന്നാല്‍ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പാണ് മുട്ടയില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ ശരീരത്തില്‍ നിലവിലുള്ള ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാനും മുട്ടയ്ക്ക് സാധിക്കും.
വിറ്റാമിന്‍ സി ഒഴികെ എല്ലാ വിറ്റാമിനുകളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിശക്തി വളരാനും മുട്ട നല്ലതാണ്. പുഴുങ്ങിയും, ബുള്‍സയാക്കിയും പൊരിച്ചുമൊക്കെ മുട്ട കഴിക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം, മുട്ടയില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സും മറ്റ് പോഷകഘടകങ്ങളും അതേപടി ശരീരത്തില്‍ എത്തണമെങ്കില്‍ പുഴുങ്ങി തന്നെ കഴിക്കണം. മാത്രമല്ല, മുട്ടയുടെ ഉള്‍ഭാഗം അധികം വേകാനും പാടില്ല.
മുട്ട കറിയാക്കിയും പൊരിച്ചുമൊക്കെ കഴിക്കുന്നവര്‍ രുചിക്കായി അതില്‍ എണ്ണ ഒഴിക്കാറുണ്ട്. ഇത്തരത്തില്‍ എണ്ണ ഉപയോഗിക്കുന്നത് ശരീരത്തില്‍ ചീത്ത കൊഴുപ്പ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. എല്ലാ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നതാണ് നല്ലത്. ഡയറ്റ് ചെയ്യുന്നവരും വര്‍ക്കൗട്ട് ചെയ്യുന്നവരും ഒന്നില്‍ കുടുതല്‍ മുട്ട കഴിക്കാറുണ്ട്. എന്നാല്‍ ദിവസവും അധികമായി മുട്ട കഴിക്കുന്നതും ശരീരത്തിന് ദോഷകരമാണ്. ദഹനസബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ രാവിലെ മുട്ട കഴിക്കുന്നത് ശീലമാക്കുന്നതാവും ഉത്തമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്