പേശികളുടെ വളർച്ചയ്ക്കും ശക്തിക്കും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അത്യാവശ്യമാണ്. മാംസാഹാരം കഴിക്കുന്നവർക്ക് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും, സസ്യാഹാരികൾക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് സസ്യാഹാരികൾക്കും കഴിക്കാവുന്ന ചില പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഗ്രീക്ക് യോഗേർട്ട്: പ്രോട്ടീനുകളുടെയും പ്രോബയോട്ടിക്കുകളുടെയും ഉയർന്ന സാന്ദ്രതയുള്ള കട്ടിയുള്ള തൈര് ആണ് ഗ്രീക്ക് യോഗേർട്ട് . ഏകദേശം 200 ഗ്രാം പ്ലെയിൻ ഗ്രീക്ക് യോഗേർട്ട് ഏകദേശം 20 ഗ്രാം പ്രോട്ടീൻ നൽകുന്നു. വ്യായാമത്തിന് ശേഷമുള്ള ഒരു മികച്ച ലഘുഭക്ഷണമാണിത്.
ടോഫു: സോയാബീൻ ഉപയോഗിച്ചുള്ള ഉൽപ്പന്നമാണ് ടോഫു. ഇതിന് പനീറിന് സമാനമായ ഘടനയുണ്ട്. പാലിൽ നിന്ന് പനീർ ഉണ്ടാക്കുന്നത് പോലെ സോയ പാലിൽ നിന്നാണ് ടോഫു ഉണ്ടാക്കുന്നത്. 100 ഗ്രാം ടോഫുവിൽ 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകൾ: ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്ന പുതുതലമുറയുടെ ഭക്ഷണക്രമത്തിൽ ചിയ വിത്തുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈ ചെറിയ വിത്തുകൾ പ്രോട്ടീൻ, ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. 28 ഗ്രാം ചിയ വിത്തിൽ നിന്ന് 5 ഗ്രാം പ്രോട്ടീൻ ലഭിക്കും.
ഓട്സ്: ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ കാര്യം പറയുമ്പോൾ രാവിലെയോ രാത്രിയോ ഒരിക്കലെങ്കിലും ഓട്‌സ് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഓട്‌സ് പ്രോട്ടീൻ്റെ മികച്ച ഉറവിടം കൂടിയാണ്. 40 ഗ്രാം ഓട്‌സിൽ 5 ഗ്രാം പ്രോട്ടീനും 4 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണത്തിനായി ഓട്‌സ് പഴങ്ങൾ, പരിപ്പ്, ഉണങ്ങിയ പഴങ്ങൾ എന്നിവയുമായി സംയോജിപ്പിക്കാം.
ചെറുപയർ : പ്രോട്ടീൻ സമ്ബുഷ്ടമായ ഭക്ഷണങ്ങളില്‍ നമുക്ക് ഏറെ പരിചിതമായ ഒന്നാണ് ചെറുപയർ. കഞ്ഞിയോടൊപ്പവും കറിവെച്ചും വറുത്തും പായസം ഉണ്ടാക്കിയും എല്ലാം നമ്മള്‍ ചെറുപയർ പലതരത്തില്‍ ഭക്ഷിക്കാറുണ്ട്. ഒരു കപ്പ് വേവിച്ച ചെറുപയറില്‍ നിന്നും 15 ഗ്രാം പ്രോട്ടീൻ ആണ് നിങ്ങള്‍ക്ക് ലഭിക്കുക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല; അർത്തെമിസ് 2 ദൗത്യം നേരിടുന്ന കടുത്ത ആരോഗ്യ
മനസ്സിലെ സങ്കടം മാറ്റാൻ കൂട്ടമായി നിലവിളിക്കാം; ലോകമെമ്പാടും തരംഗമായി 'സ്ക്രീം ക്ലബ്ബുകൾ'
മസിലുറപ്പിക്കാൻ മുട്ടയും ചിക്കനും മാത്രം പോരാ; ദിവസവും കഴിക്കേണ്ട മികച്ച പ്രോട്ടീൻ ഭക്ഷണങ്ങൾ
ആരോഗ്യത്തിന് നാരുകൾ അത്യാവശ്യം; ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്ന് അറിയാമോ?