ഉക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ഇടപെടലിന് ട്രംപിനും മോദിക്കും നന്ദി പറഞ്ഞ് പുടിന്‍

MARCH 14, 2025, 3:11 AM

മോസ്‌കോ: ഉക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള 'ശ്രേഷ്ഠമായ ദൗത്യത്തിന്' ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ലോക നേതാക്കള്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നന്ദി അറിയിച്ചു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിച്ച പുടിന്‍, ലക്ഷ്യത്തിലേക്കുള്ള എല്ലാ നേതാക്കളുടെയും ശ്രമങ്ങള്‍ക്ക് താന്‍ 'നന്ദിയുള്ളവനാണ്' എന്ന് പറഞ്ഞു.

'ഉക്രെയ്ന്‍ വെടിനിര്‍ത്തലിനുള്ള സന്നദ്ധതയെക്കുറിച്ച്, തീര്‍ച്ചയായും ഞാന്‍ അതിനെ എങ്ങനെ കാണുന്നു എന്ന് നിങ്ങളോട് പറയാം. എന്നാല്‍ ഉക്രെയ്ന്‍ ഒത്തുതീര്‍പ്പില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് മിസ്റ്റര്‍ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. നമുക്കെല്ലാവര്‍ക്കും നമ്മുടെ സ്വന്തം ആഭ്യന്തര കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്,' പുടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'എന്നാല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവയുടെ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്ര നേതാക്കള്‍ ഈ വിഷയം കൈകാര്യം ചെയ്യുകയും അതിനായി ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്നു. അതിനായി ഞങ്ങള്‍ എല്ലാവരോടും നന്ദിയുള്ളവരാണ്, കാരണം ഈ പ്രവര്‍ത്തനം ഒരു മഹത്തായ ദൗത്യം കൈവരിക്കാന്‍ ലക്ഷ്യമിടുന്നു - ശത്രുതയും ജീവഹാനിയും അവസാനിപ്പിക്കുക എന്ന ദൗത്യം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചിരുന്നു. ഇന്ത്യ 'നിഷ്പക്ഷമല്ല', മറിച്ച് 'സമാധാനത്തിന്റെ' പക്ഷത്താണ് എന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. യുദ്ധക്കളത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയില്ല,' പ്രധാനമന്ത്രി മോദി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയിലും മോദി ഈ അഭിപ്രായം തന്നെ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam