യുകെയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ആര്‍ട്ടിക് പ്രദേശത്ത് നിന്നും തണുപ്പ് വ്യാപിക്കുന്നു, മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

MARCH 12, 2025, 7:06 PM

ലണ്ടന്‍: വാരാന്ത്യത്തില്‍ കണ്ട വസന്തകാല ചൂടിന് പകരം തണുത്ത കാലാവസ്ഥയിലേയ്ക്ക് യു.കെ കടന്നിരിക്കുന്നു. വടക്കന്‍ കാറ്റാണ് ആര്‍ട്ടിക് പ്രദേശത്ത് നിന്ന് തണുത്ത വായുവിനെ പ്രദേശത്തേയ്ക്ക് കൊണ്ടുവരുന്നത്. ബുധനാഴ്ച, സതേണ്‍ അപ്ലാന്‍ഡ്സ്, ഷ്രോപ്ഷയര്‍ കുന്നുകള്‍, കോട്സ്വോള്‍ഡ്സ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മഞ്ഞുവീഴ്ച അനുഭപ്പെട്ടിരുന്നു. ചെല്‍ട്ടന്‍ഹാം ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം മത്സരാര്‍ത്ഥികളെ ബാധിച്ച ഒരു ചെറിയ മഞ്ഞുവീഴ്ച പോലും ഉണ്ടായിരുന്നു.

യുകെയിലുടനീളം താപനില ഇതിനകം കുറഞ്ഞു. ഈ ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളില്‍ ശരാശരിയിലും താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകല്‍ സമയത്ത് ഒറ്റ അക്ക താപനില പ്രതീക്ഷിക്കുക, രാത്രി മുഴുവന്‍ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

മെറ്റ് ഓഫീസ് മഞ്ഞുവീഴ്ചയ്ക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ വടക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബാധകമാണ്. പ്രത്യേകിച്ച് പെനൈന്‍സ്, പീക്ക് ഡിസ്ട്രിക്റ്റ് എന്നിവയ്ക്ക്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam