ഇന്ത്യ-പാക് പ്രകോപനം തുടരുന്നതിനിടെ നിർണായക യോഗം ചേരാൻ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്(ഐഎംഎഫ്). വാഷിംഗ്ടണിലാണ് യോഗം ചേരുക.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 1.3 ബില്യൺ ഡോളർ വായ്പ നൽകുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടക്കും.
യോഗത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും. പാകിസ്ഥാന് നൽകുന്ന വായ്പകൾ പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യ ഉയർത്തുന്ന ആവശ്യം.
പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഇന്ത്യ ഉയർത്തും. ഇന്ന് നടക്കുന്ന യോഗത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. "ഐഎംഎഫിൽ ഇന്ത്യക്ക് ഒരു എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ട്.
വെള്ളിയാഴ്ച ഐഎംഎഫിന്റെ ബോർഡ് യോഗം ചേരും. ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജ്യത്തിൻ്റെ നിലപാട് മുന്നോട്ട് വെയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഎംഎഫ് നൽകുന്ന വായ്പകൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനകൾ കള്ളപ്പണം വെളുപ്പിക്കലിനും, ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കുമെന്ന ആശങ്ക യോഗത്തിൽ ഇന്ത്യ പങ്കുവെക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്