ഇസ്ലാമാബാദ്: പാക് സൈന്യവും തങ്ങളുടെ സംഘടനയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി ലഷ്‌കറെ ത്വയ്ബ നേതാവ് സൈഫുള്ള കസൂരി. പാക് സൈനികരുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്ക് സ്ഥിരമായി ക്ഷണം ലഭിക്കാറുണ്ടെന്നും അവരുടെ സൈനികരുടെ മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പോകാറുണ്ടെന്നും കസൂരി ഒരു പൊതു ചടങ്ങില്‍ തുറന്നുപറഞ്ഞു.
ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് സൈഫുള്ള കസൂരി. പാകിസ്ഥാനിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവേയാാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. മാത്രമല്ല ഇന്ത്യക്ക് തന്നെ ഭയമാണെന്നും കസൂരി കൂട്ടിച്ചേര്‍ത്തു, ഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ ഭീഷണികളും മുഴക്കി.
ഇന്ത്യ തന്നെ ഭയക്കുന്നുവെന്നും കസൂരി അവകാശപ്പെട്ടു. പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നശിപ്പിച്ചുവെന്ന് കസൂരി സമ്മതിച്ചു. തീവ്രവാദികളുടെ ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ട ആക്രമണത്തിലൂടെ ഇന്ത്യ വലിയ തെറ്റു ചെയ്തുവെന്നും കസൂരി പറഞ്ഞു. കശ്മീരിനോടുള്ള സംഘടനയുടെ താല്‍പ്പര്യം പരസ്യമായി ആവര്‍ത്തിക്കുകയും കാശ്മീര്‍ ദൗത്യത്തില്‍ നിന്ന് തങ്ങള്‍ 'ഒരിക്കലും പിന്മാറില്ല' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
