ജറുസലേം: ഇറാനിലെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.
ഇതോടൊപ്പം, റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ബാസിജ് സേനയുടെ തലവൻ ഘോലം റെസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ ഒരു ഔദ്യോഗിക വസതിയെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബങ്കർ തകർത്ത് കയറുന്ന ശക്തമായ ബോംബുകളാണ് ആക്രമണത്തിൽ ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തലസ്ഥാനമായ ടെഹ്‌റാനിൽ നിരവധി ഇടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം മുപ്പതോളം കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടന്നുവെന്നാണ് വിവരങ്ങൾ. അമേരിക്കയുടെയും ഇസ്രായേലിന്റെയും നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കെടുത്തതായും പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുവൈറ്റിൽ ഇനി പണമിടപാടുകൾക്ക് നിയന്ത്രണം! സലൂണുകളിലും ക്ലിനിക്കുകളിലും 10 ദീനാറിന് മുകളിൽ കറൻസി
ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ല; കപ്പലുകൾ ഇപ്പോഴും കടന്നുപോകുന്നുണ്ടെന്ന് വാൾസ്ട്രീറ്റ് സ്ഥാപനത്തിന്റെ വെളിപ്പെടുത്തൽ
ഹോർമുസ് ഉപരോധം ഗൾഫ് രാജ്യങ്ങളെ പിടിച്ചുലയ്ക്കുന്നു; കുവൈറ്റും ഇറാഖും പ്രതിസന്ധിയിൽ, സൗദിക്ക് വൻ
ഹോർമുസ് കടലിടുക്കിൽ അമേരിക്കയെ വിറപ്പിക്കാൻ ഇറാന്റെ പ്രത്യാക്രമണ പദ്ധതികൾ ഇങ്ങനെ