സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അബുഹദ്രിയ്യ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. പാനൂർ ചെണ്ടയാട് സ്വദേശിയായ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി.
അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ച് മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരു സൗദി സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
വർഷങ്ങളായി ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഭിലാഷ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
