ടെഹ്‌റാന്‍: ഇറാനില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ ദൈവത്തിന്റെ ശത്രുക്കളായി കണക്കാക്കുമെന്നും ഇതിന് വധശിക്ഷ വരെ ലഭിക്കുമെന്നും രാജ്യത്തെ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദിന്റെ മുന്നറിയിപ്പ്. പ്രതിഷേധക്കാര്‍ക്ക് സഹായം നല്‍കുന്നവരെയും ദൈവത്തിന്റെ ശത്രുക്കള്‍ എന്ന കുറ്റം ചുമത്തി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ നിയമപ്രകാരം, 'ദൈവത്തിന്റെ ശത്രു' എന്ന് മുദ്രകുത്തപ്പെട്ടാല്‍ വധശിക്ഷയോ തൂക്കിക്കൊലയോ വലത് കൈയും ഇടത് കാലും മുറിച്ചുമാറ്റലോ അല്ലെങ്കില്‍ നാടുകടത്തലോ പോലുള്ള കഠിനമായ ശിക്ഷകള്‍ ലഭിക്കാം. ഡിസംബര്‍ 28 ന് വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തിനെതിരായ നേരിട്ടുള്ള വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ചിട്ടും പ്രധാന നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്. ടെഹ്രാന്‍, മഷാദ്, തബ്രീസ്, ഖോം തുടങ്ങിയ നഗരങ്ങളില്‍ വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്കെതിരെ മുദ്രാവാക്യം മുഴക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
