അബുദാബി: യാത്രക്കാരെ വെട്ടിലാക്കി വീണ്ടും ഇന്‍ഡിഗോ എയര്‍ലൈന്‍സ്. അബുദാബിയില്‍ നിന്നും കണ്ണൂരിലേയ്ക്കുള്ള വിമാനം നാല് മണിക്കൂറോളം വൈകി പുറപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് കാരണം. വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1:20 ന് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6E 1434 വിമാനം നാല് മണിക്കൂറോളം വൈകി, വൈകിട്ട് 5.10 ഓടെയാണ് കണ്ണൂരിലേയ്ക്ക് പുറപ്പെട്ടത്.
യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് സാങ്കേതിക തരാറുണ്ടെന്നും വിമാനം വൈകുമെന്നും അറിഞ്ഞത്.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 150-ല്‍ അധികം യാത്രക്കാരാണ് ഇതോടെ വെട്ടിലായത്. സാങ്കേതിക തകരാര്‍മൂലം കണ്ണൂരില്‍ നിന്നും അബുദാബിയിലേക്ക് വരേണ്ടിയിരുന്ന വിമാനം വൈകിയതാണ് മടക്കയാത്രയും വൈകാന്‍ കാരണം. കണ്ണൂരില്‍ നിന്നും അബുദാബിയിലേക്ക് വരേണ്ടിയിരുന്ന ചിലര്‍ വിമാനം വൈകുന്നതിനെ കുറിച്ച് അബുദാബിയിലുള്ള സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്‍ഡിഗോ അധികൃതരുടെ ഭാഗത്ത് നിന്നും വിവരം ലഭിച്ചില്ലെന്നും വെബ്സൈറ്റിലെ ഫ്ളൈറ്റ് സ്റ്റാറ്റസ് നോക്കിയാണ് കാര്യങ്ങള്‍ മനസിലാക്കിയതെന്നും യാത്രക്കാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
