ജിദ്ദ: സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരന്‍ അന്തരിച്ചു. നാസര്‍ അല്‍വദാഇ ആണ് മരിച്ചത്. 142-ാം വയസായിരുന്നു. സംസ്‌കാരം റിയാദില്‍ നടത്തി. രാജ്യത്തിന്റെ ഏകീകരണം മുതല്‍ വികസന കുതിപ്പിനും സാക്ഷിയായാണ് സൗദിയുടെ മുതുമുത്തശ്ശന്‍ നാസര്‍ അല്‍വദാഇ വിടപറഞ്ഞത്.
അസീര്‍ പ്രവിശ്യയിലെ ദഹറാന്‍ അല്‍ ജനുബിയയിലാണ് നാസര്‍ ജനിച്ചത്. മൂന്ന് ഭാര്യമാരും മക്കളും പേരമക്കളുമായി 134 കുടുംബാംഗങ്ങള്‍ ഉണ്ട്. 110 വയസ്സിലായിരുന്നു അവസാന വിവാഹം. ഇതില്‍ ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കി. മൂന്ന് ആണ്‍ മക്കളും പത്ത് പെണ്‍മക്കളുമാണ് ഉണ്ടായിരുന്നത്. 90 വയസുള്ള മകള്‍ ഉള്‍പ്പെടെ നാല് പെണ്‍മക്കളും ഒരു മകനും നേരത്തെ മരണപ്പെട്ടു.
കിങ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് മുതല്‍ സൗദി രാജാക്കന്മാരോടും നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാല്‍ ഉപഹാരം നല്‍കി അല്‍വദാഇയെ ആദരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
