അബുദാബി: സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ. ഇന്ന് പുലർച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂര്‍ നേരത്തിന് ശേഷം തുറക്കുകയായിരുന്നു.സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് യുഎഇ വ്യോമപാത അടച്ചത്. ഒരു അസാധാരണ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വ്യോമപാത അടയ്ക്കുന്നതെന്നും താൽക്കാലികമായ നടപടിയാണിതെന്നും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു.
അതേസമയം, യുഎഇക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും അവയെ വിജയകരമായി പ്രതിരോധിച്ചതായും യുഎഇ അധികൃതർ വ്യക്തമാക്കി. ഇറാന്റെ ഡ്രോൺ പതിച്ച് അബുദാബിയിലെ എണ്ണപാടത്ത് തീപിടിത്തമുണ്ടായതായും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.ഷാഹ് ഓയിൽ ഫീൽഡിലാണ് തീപിടിത്തമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്
മധ്യേഷ്യയിലെ യുദ്ധം അവസാനിക്കണമോ? കടുത്ത നിബന്ധനകളുമായി ഇറാൻ; അമേരിക്കയ്ക്കും ഇസ്രായേലിനും പുതിയ വെല്ലുവിളി