മോസ്‌കോ: ഉക്രെയ്ന്റെ യു.എസ് നിര്‍മിത എഫ് 16 വിമാനം തകര്‍ത്തെന്ന അവകാശവാദവുമായി റഷ്യ. റഷ്യ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്300 ഉപയോഗിച്ചാണ് നാലാം തലമുറയില്‍പ്പെട്ട യുദ്ധവിമാനമായ എഫ്16 ഫാല്‍ക്കണ്‍ തകര്‍ത്തതെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. റഷ്യന്‍ മാധ്യമങ്ങളും സൈനിക കേന്ദ്രങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടു.
തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് മിസൈലുകളാണ് വിമാനത്തിന് നേര്‍ക്കു പ്രയോഗിച്ചതെന്നും ഇതില്‍ ആദ്യ മിസൈലേറ്റ് വിമാനത്തിന് കേടുപാടുകളുണ്ടാവുകയും രണ്ടാമത്തെ മിസൈല്‍ വിമാനത്തെ വീഴ്ത്തുകയും ചെയ്തതായി റഷ്യ അവകാശപ്പെട്ടു.
ഉക്രെയ്ന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് എഫ്16 വിമാനങ്ങള്‍ യുഎസും യുറോപ്യന്‍ രാജ്യങ്ങളും ഉക്രെയ്ന് നല്‍കിയത്. അതേസമയം റഷ്യയുടെ അവകാശവാദം ഉക്രെയ്ന്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല ഉക്രെയ്ന്‍ ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സില്‍ റഷ്യന്‍ വാദം തെറ്റാണെന്നും വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
