ഹോണ്ടയുടെ എംബ്ലത്തിന് പുതിയ മേക്ക്ഓവർ. 'H' എന്ന രൂപം പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ലളിതവും ആധുനികവുമായ രീതിയിലാണ് പുതിയ ലോഗോ എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം 2027 ല്‍ വിപണിയിലെത്താനിരിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളില്‍ പുതിയ ലോഗോ ആയിരിക്കും ഉണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. ഹോണ്ടയുടെ അടുത്ത തലമുറ വാഹനങ്ങളുടെ മുഖമുദ്രയായിരിക്കും പുതിയ ലോഗോ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
വിടര്‍ത്തിപ്പിടിച്ച കൈകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്പനിയുടെ തുറന്ന സമീപനത്തേയാണ് ഇത് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിറവേറ്റുമെന്ന വാഗ്ദാനവും യാത്ര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന ഉറപ്പുമാണ് ഇതിലൂടെ കമ്പനി വ്യക്തമാക്കുന്നത്. കമ്പനിയുടെ രണ്ടാം പിറവിയെന്നാണ് ലോഗോ മാറ്റത്തെ ഹോണ്ട വിശേഷിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
