ദുബായ്: ഇറാനിലെ ഭരണവിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് മേഖലയിലെ വ്യോമഗതാഗതം പ്രതിസന്ധിയില്‍. വെള്ളിയാഴ്ച ദുബായില്‍ നിന്ന് ഇറാനിലെ വിവിധ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ടെഹ്റാന്‍, ഷിറാസ്, മഷ്ഹദ് എന്നി നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്.
ഫ്‌ളൈ ദുബായ് അടക്കമുള്ള വിമാനക്കമ്പനികള്‍ നേരത്തെ തന്നെ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കാനുള്ള ഔദ്യോഗിക കാരണം എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാര്‍ക്ക് പകരമുള്ള ക്രമീകരണങ്ങളെക്കുറിച്ചും സൂചനയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
