ദുബായ്: ദുബായിലെ സ്കൂൾ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത്. 'സ്കൂൾ ബസ് പൂളിംഗ്' എന്ന ഈ പദ്ധതി 2026 ന്റെ ആദ്യ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നാണ് അറിയിപ്പ്.
സ്കൂളുകൾക്ക് മുന്നിലെ സ്വകാര്യ കാറുകളുടെ തിരക്ക് കുറയ്ക്കാനും സുരക്ഷിതവും ലാഭകരവുമായ യാത്ര വിദ്യാർഥികൾക്ക് ഉറപ്പാക്കാനുമാണ് ഇത് വഴി ആർടിഎ ലക്ഷ്യമിടുന്നത്.
സാധാരണയായി ഓരോ സ്കൂളിനും സ്വന്തമായി ബസുകൾ ഉണ്ടാകാറുണ്ട്. എന്നാൽ പുതിയ പദ്ധതി പ്രകാരം ഒരു പ്രദേശത്തുള്ള ഒന്നിലധികം സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഒരേ ബസ് തന്നെ ഉപയോഗിക്കാം എന്നാണ് വ്യക്തമാകുന്നത്. ഇതിനെയാണ് 'ബസ് പൂളിംഗ്' എന്ന് വിളിക്കുന്നത്.
യാംഗോ ഗ്രൂപ്പ്, അർബൻ എക്സ്പ്രസ് ട്രാൻസ്പോർട്ട് എന്നീ കമ്പനികളുമായി സഹകരിച്ച് കൊണ്ടാണ് ആർടിഎ ഈ സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം നിലവിലുള്ള സ്കൂൾ ബസുകളിലെ അതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ബസുകളും പ്രവർത്തിക്കുക. ഈ സംവിധാനം വഴി ബസ് എവിടെ എത്തിയെന്ന് രക്ഷിതാക്കൾക്കും അധികൃതർക്കും തത്സമയം അറിയാനും ഗതാഗതക്കുരുക്ക് കുറഞ്ഞ വഴികൾ സ്വയം കണ്ടെത്തി സമയം ലാഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
